തിരുവനന്തപുരം: ട്രെയിനുകളിലെ ഭക്ഷണത്തിന് അമിതവില ഇൗടാക്കുന്നത് തടയാൻ കർശ ന നിർദേശം. മാർച്ചിന് മുമ്പ് എല്ലാ ട്രെയിനിലും സ്റ്റേഷനുകളിലും കൃത്യമായ വിലവിവര പ്പട്ടിക പ്രദർശിപ്പിക്കണമെന്ന് സോണുകൾക്ക് റെയിൽവേ ബോർഡ് അന്ത്യശാസനം നൽകി . വില പ്രദർശിപ്പിക്കുന്ന ബോർഡിൽ ‘പ്രിയ യാത്രക്കാരുടെ ശ്രദ്ധക്ക്, ബില്ലില്ലെങ്കിൽ കിട്ടിയ ഭക്ഷണം സൗജന്യമാണ്’ എന്ന വാചകംകൂടി ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. േലാഹനിർമിതബോർഡുകളിലാണ് ഇതടക്കം വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടത്. ട്രെയിനുകളിലെ ഭക്ഷണവില സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേ ബോർഡിെൻറ നീക്കം.
ട്രെയിനുകളിലെ ഭക്ഷണവിൽപനക്ക് പോയൻറ് ഒാഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ ഏർപ്പെടുത്താനും നിർദേശമുണ്ട്. വിലവിവരപ്പട്ടികയും പി.ഒ.എസ് മെഷീനും കൂടി ഏർപ്പെടുത്തുന്നതോടെ അമിതവില ഇൗടാക്കലിന് പരിഹാരം കാണാനാവുമെന്നാണ് വിലയിരുത്തൽ. ടി.ടി.ഇമാർക്ക് യാത്രക്കാരിൽനിന്ന് പിഴ ഇൗടാക്കുന്നതിന് പി.ഒ.എസ് മെഷീൻ ഏർപ്പെടുത്താനും തീരുമാനമെടുത്തിയിരുന്നു. ഇടപാടുകൾ സുതാര്യമാക്കുന്നതിെൻറയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറയും ഭാഗമായാണിത്.
ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന ആഹാര പദാർഥങ്ങൾ പലതും ഭക്ഷ്യയോഗ്യമല്ലെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. തുരന്തോ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം പാചകം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ എലികളെയും പാറ്റകളെയും കണ്ടെത്തിയതായും സി.എ.ജി റിപ്പോർട്ടിൽ പരാമർശമുണ്ടായി. ട്രെയിനിലെ ശുചിമുറിയിൽനിന്ന് വെള്ളമെടുത്ത് ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദമായിരുന്നു. ഇൗ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിെൻറ തത്സമയ ദൃശ്യങ്ങൾ വെബ്സൈറ്റിൽ നൽകി െഎ.ആർ.സി.ടി.സി മുഖച്ഛായ മാറ്റത്തിനൊരുങ്ങിയത് സമീപകാലത്താണ്. ഇതിന് പിന്നാലെയാണ് അമിതവിലയ്ക്ക് കടിഞ്ഞാണിടാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.