ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് കേരള ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജാമ്യവിഷയത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച കോടതി, മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ ചില ഭാഗങ്ങൾ നീക്കാൻ നിർദേശം നൽകി. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് ഉത്തരവിലെ നാല് ഖണ്ഡികകളാണ് സുപ്രീംകോടതി നീക്കിയത്. വിധിയിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതമില്ലായിരുന്നുവെങ്കിൽ വിവാഹിതയായ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നും ഹൈകോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഇത് ഉൾപ്പെടെയുള്ള ഹൈകോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികകളാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.