ഓ​മ​ന മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​നോ​ജ് നെ​ടു​മ്പാ​ശ്ശേ​രി​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ

ബിനോജ് വിമാനമിറങ്ങി; ഓമന മൃഗങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി: അവധിക്ക് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഓമനകളായി വളർത്തിയ നായ്ക്കളെയും പൂച്ചകളെയും കൂടെ കൂട്ടാതിരിക്കാൻ കഴിഞ്ഞില്ല ബിനോജിന്. ഇന്തോനേഷ്യയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന മലപ്പുറം പനങ്ങാട് സ്വദേശി വി.കെ. ബിനോജ് മൂന്നു വളർത്തു പൂച്ചകളെയും രണ്ടു നായ്ക്കളെയും അവിടെ ഉപേക്ഷിക്കാതെ വലിയ തുക ചെലവഴിച്ചാണ് വിമാനയാത്രയിൽ നാട്ടിലേക്ക് ഒപ്പം കൂട്ടിയത്.

ടിക്കി, ഷാലി എന്നീ നായ്ക്കളും ബെല്ല, മില്ലി, ലൂനോ എന്നീ പൂച്ചകളുമാണ് ബിനോജിനൊപ്പം കഴിഞ്ഞ ദിവസം മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. ബെല്ലയും മില്ലിയും ഏഴുവർഷമായി ബിനോജിനൊപ്പമാണ്. ഇന്തോനേഷ്യയിൽ വെച്ചാണ് മറ്റു മൂന്നുപേരും ബിനോജിനൊപ്പം കൂടിയത്. ഇതിനുമുമ്പ് ഹോങ്കോങ്ങിലും ജോലി ചെയ്ത ബിനോജ് ഇനി ഏറെക്കാലം നാട്ടിൽ കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്. 

Tags:    
News Summary - Binoj landed with his beloved animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.