1. കവി മുരുകൻ കാട്ടാക്കട പങ്കുവെച്ച വിഡിയോയിൽനിന്നുള്ള ദൃശ്യം 2. മുരുകൻ കാട്ടാക്കട

‘ചത്ത മണ്ണിൽ നിന്നൊരൊറ്റ വിത്തു പൊന്തി വന്നിടും...’ -ഗസ്സയിലെ കുട്ടികൾ ഊഞ്ഞാലാടുന്ന വിഡിയോ പങ്കുവെച്ച് കവി മുരുകൻ കാട്ടാക്കട

കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും നാലുവശത്തുനിന്നും വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും പ്രതിരോധത്തിന്റെ മഹാകാവ്യം രചിക്കുന്ന ഗസ്സയുടെ വീര്യവും സ്ഥിരതയും പങ്കുവെച്ച് കവി മുരുകൻ കാട്ടാക്കട. ഇസ്രായേൽ തകർത്ത് തരിപ്പണമാക്കിയ ഗസ്സയിലെ കെട്ടിടക്കൂനയിൽ കയർകെട്ടി ഊഞ്ഞാലാടുന്ന കുട്ടികളുടെ വിഡിയോ ആണ് ത​ന്റെ ‘ഹൻദല’ എന്ന കവിതയുടെ അകമ്പടിയോടെ കവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

‘കൈക്കരുത്തുകൊണ്ട് കാലമേ കണക്കു തീർക്കുകിൽ

കാട്ടുപന്നി പോലെ കാടകം മദിച്ചൊടുക്കുകിൽ

ചത്തമണ്ണിൽ നിന്നൊരൊറ്റ വിത്ത് പൊന്തി വന്നിടും....

ചത്തമണ്ണിൽ നിന്നൊരൊറ്റ വിത്ത് പൊന്തി വന്നിടും

കെട്ടതാമഹന്ത നിന്റെ കൊമ്പവൻ തകർത്തിടും....’ എന്ന വരികളാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തത്.

ഫലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായ ‘ഹൻദല’ എന്ന കാർട്ടൂൺ കഥാപാത്ര​ത്തെ കേന്ദ്രമാക്കി മുരുകൻ കാട്ടാക്കട രചിച്ച കവിതയാണ് ‘ഹൻഡല’. ഇതിൽ ഇസ്രായേലിന്റെ ഗസ്സ വംശഹത്യയും ഫലസ്തീനികളുടെ ജന്മനാടിനായുള്ള പോരാട്ടവുമാണ് വിഷയവത്കരിക്കുന്നത്. ‘ഹാൻഡലാ, ഒടുങ്ങയില്ല നീ കൊളുത്തുമീ തിരി, വരും വരാതിരിക്കയില്ല പിന്നിലായി കനൽത്തരി’ -എന്നും കവിതയിൽ പ്രത്യാശിക്കുന്നു.

1987ൽ കൊല്ലപ്പെട്ട ഫലസ്തീൻ കാർട്ടൂണിസ്റ്റ് നാജി അൽ അലി 1960ൽ ജയിൽ ചുവരുകളിൽ വരച്ചിട്ട ചിത്രമാണ് ഹൻദല. അന്നുമുതൽ നിസ്സഹായതയുടെയും നിശ്ചയദാർഢ്യത്തിന്റെയും സഹനതയുടെയും പ്രതീകമായ ഫലസ്തീനി ബാലനായി ഹൻദല ലോകമെങ്ങും പ്രശസ്തനായി.

മുരുകൻ കാട്ടാക്കടയുടെ കവിതയുടെ പൂർണരൂപം:

ഹൻഡല


മുന്നിലായ് ഇരുട്ടതിൻ കരാള താണ്ഡവം

പിന്നിലായി കൈകൾ കെട്ടി നിൽപ്പു സൂര്യനും

മുന്നിലായി ഇരുട്ടതിൻ കരാള താണ്ഡവം

പിന്നിലായി കൈകൾ കെട്ടി നിൽപ്പു സൂര്യനും

പിന്നിലെ ചെറുവിരൽ അനക്കമൊന്നു കാണുകിൽ

പിന്നെ ഈ പുറം തിരിഞ്ഞ സൂര്യനാണ് നായകൻ

കൈക്കരുത്തുകൊണ്ട് കാലമേ കണക്കു തീർക്കുകിൽ

കാട്ടുപന്നി പോലെ കാടകം മദിച്ചൊടുക്കുകിൽ

ചത്തമണ്ണിൽ നിന്നൊരൊറ്റ വിത്ത് പൊന്തി വന്നിടും

ചത്തമണ്ണിൽ നിന്നൊരൊറ്റ വിത്ത് പൊന്തി വന്നിടും

കെട്ടതാമഹന്ത നിന്റെ കൊമ്പവൻ തകർത്തിടും

കൈക്കരുത്തുകൊണ്ടു കാലമേ കണക്കു തീർക്കുകിൽ

കാട്ടുപന്നി പോലെ കാടകം പതിച്ചൊടുക്കുകിൽ

ചത്ത മണ്ണിൽ നിന്നൊരൊറ്റ വിത്തു പൊന്തി വന്നിടും

ഒറ്റമരക്കുറ്റിയായി ഉയർന്നു മുന്നിൽ നിന്നിടും

കെട്ടതാമഹന്ത നിന്റെ കൊമ്പവൻ തകർത്തിടും

കെട്ടതാമഹന്ത നിന്റെ കൊമ്പവൻ തകർത്തിടും

അരുംകൊലയ്ക്കു മരുതുകൾക്കുമൊറ്റ നിൽപ്പു സാക്ഷിയായ്

വടക്കുനോക്കി നിൽക്കയാണവൻ കരുത്ത് പെൻഡുലം

അരുംകൊലയ്ക്കു മരുതുകൾക്കുമൊറ്റ നിൽപ്പു സാക്ഷിയായ്

വടക്കുനോക്കി നിൽക്കയാണവൻ കരുത്ത് പെൻഡുലം

ശിരസ്സിലായെഴുന്നു നിൽക്കുമീ മുടിക്കരുത്തുകൾ

ശിരസ്സിലായെഴുന്നു നിൽക്കുമീ മുടിക്കരുത്തുകൾ

വെളിച്ചമാത്രകൾ അടുക്കിവെച്ച സൂര്യരശ്മികൾ

ശിരസ്സിലായെഴുന്നു നിൽക്കുമീ മുടിക്കരുത്തുകൾ.

വെളിച്ചമാത്രകൾ അടുക്കിവച്ച സൂര്യരശ്മികൾ

മനക്കരുത്തുകൾ കിളിർത്തു നിൽക്കും അഗ്നികാടകം

പറക്കുവാൻ നിവർത്തിവെച്ച പക്ഷിരാജവക്ഷകം

മനക്കരുത്തുകൾ കിളിർത്തു നിൽക്കുഗ്നികാടകം

പറക്കുവാൻ നിവർത്തിവെച്ച പക്ഷിരാജ വക്ഷകം

മരിച്ച രക്തസാക്ഷികൾ പടുത്തതാം മഹാമതിൽ

മരിച്ചിടാത്തനീതികൾ നിവർത്തിവെച്ച സ്മാരകം

മരിച്ച രക്തസാക്ഷികൾ പടുത്തതാം മഹാമതിൽ

മരിച്ചിടാത്തനീതികൾ നിവർത്തിവെച്ച സ്മാരകം

തലയിലേക്കടിച്ചു വെച്ചൊരധിനിവേശ വേലികൾ

തലയിലേക്കടിച്ചു വച്ചൊരധിനിവേശ വേലികൾ

ശിരസ്സിലായെഴുന്നു നിൽക്കുമീ മുടിക്കരുത്തുകൾ

തലയിലേക്കടിച്ചു വച്ചൊരധിനിവേശ വേലികൾ

കാതുകൾ കടാഹ ഗോപുരങ്ങളുള്ളിലാദി

വചന രൂപമാർന്നതാം പ്രപഞ്ച ഗോപ്യസഞ്ചയം

കാതുകൾ കടാഹ ഗോപുരങ്ങളുള്ളിലാദി

വചന രൂപമാർന്നതാം പ്രപഞ്ച ഗോപ്യസഞ്ചയം

ലോകമാകവേ നിറഞ്ഞൊരാ സമുദ്രമൊന്നു ചേർന്നു

രൂപമാർന്നതാണവന്റെ ഈ ഉടൽപ്പുറം

ലോകമാകവേ നിറഞ്ഞൊരാ സമുദ്രമൊന്നു ചേർന്നു

രൂപമാർന്നതാണവന്റെ ഈ ഉടൽപ്പുറം

തുന്നലുള്ളതാമവന്റെ വസ്ത്രമോ പരിസ്ഥിതി

പൊള്ളലേറ്റ ഭൂമി തന്റെ വർത്തമാന തൽസ്ഥിതി

തുന്നലുള്ളതാമവന്റെ വസ്ത്രമോ പരിസ്ഥിതി

പൊള്ളലേറ്റ ഭൂമി തന്റെ വർത്തമാന തൽസ്ഥിതി

പിന്നിലായി പിണച്ചുവെച്ച കൈകൾ ലോക വൈദ്യുതി

പിന്നിലായി പിണച്ചുവെച്ച കൈകൾ ലോക വൈദ്യുതി

ഒന്നുയർത്തി വയ്ക്കുകിൽ കഴിഞ്ഞു കാലദുസ്ഥിതി

പിന്നിലായി പിണച്ചുവെച്ച കൈകൾ ലോക വൈദ്യുതി

ഒന്നുയർത്തി വയ്ക്കുകിൽ കഴിഞ്ഞു കാലദുസ്ഥിതി

ഏതഹന്തയേയുമേറ്റു വാങ്ങുമീ പ്രപഞ്ച സുസ്ഥിതി

ഏതഹന്തയേയുമേറ്റു വാങ്ങുമീ പ്രപഞ്ച സുസ്ഥിതി

സുസ്ഥിരപ്പെടുത്തുവാൻ ഉറച്ചൊരാമനസ്ഥിതി

ഏതഹന്തയേയുമേറ്റു വാങ്ങുമീ പ്രപഞ്ച സുസ്ഥിതി

സുസ്ഥിരപ്പെടുത്തുവാൻ ഉറച്ചൊരാമനസ്ഥിതി

ഹാൻഡലാ......

ഹാൻഡലാ ഒടുങ്ങയില്ല നീ കൊളുത്തുമീ തിരി

വരും വരാതിരിക്കയില്ല പിന്നിലായി കനൽത്തരി

ഹാൻഡലാ ഒടുങ്ങയില്ല നീ കൊളുത്തുമീ തിരി

വരും വരാതിരിക്കയില്ല പിന്നിലായി കനൽത്തരി

വെളിച്ചമുള്ള ബാല്യവും

വിളക്കുലഞ്ഞ രാത്രിയും

വിശപ്പകന്നൊരുച്ചയും

നിറഞ്ഞ പുഞ്ചിരിക്കുടം നിറച്ച പൂക്കളങ്ങളും

വെളിച്ചമുള്ള ബാല്യവും

വിളക്കുലഞ്ഞ രാത്രിയും

വിശപ്പകന്നൊരുച്ചയും

നിറഞ്ഞ പുഞ്ചിരിക്കുടം നിറച്ച പൂക്കളങ്ങളും

നിറങ്ങളാകവേ നിറഞ്ഞ ഭാവി

നിന്റെ പിന്നിലായി

വരും വരാതിരിക്കയില്ല

പിന്നിലായി ഒരേ കുലം

മഹത്വ മാനവശ്ശിലാ...

മനക്കരുത്തിനുൾ ശിലാ...

മഹത്വ മാനവശ്ശില

മനക്കരുത്തിനുൾ ശിലാ

ഹാൻഡലാ...

മഹത്വ മാനവശ്ശില

മനക്കരുത്തിനുൾ ശിലാ

ഹാൻഡലാ...

മഹാശിലാ...

മാനവശ്ശിലാ..

മഹത്വസ്മാരകശ്ശിലാ...

മഹത്വ മാനവശ്ശില,

മനക്കരുത്തിനുൾ ശില..

ഹാൻഡലാ..

മാഹാശിലാ...

മാനവശ്ശില...

മഹത്വ സ്മാരകശ്ശിലാ....

Full View



Full View

Tags:    
News Summary - Poet Murukan Kattakkada shares video of children swinging in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-12 04:49 GMT
access_time 2026-07-12 04:08 GMT
access_time 2026-07-11 02:37 GMT
access_time 2026-07-11 02:32 GMT