'ബഹു. മുഖ്യമന്ത്രീ, അങ്ങേക്കെതിരെയും കേസുണ്ടായിരുന്നില്ലേ..?, രാഷ്ട്രീയ കേസ് ക്രൂരമായി​ മർദിക്കാനുള്ള മാനദണ്ഡമല്ലല്ലോ..!'; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് മർദിക്കാനുള്ള മാനദണ്ഡമല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്. അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ.

ഈ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ നൂറിലധികം കേസുകളിൽ പ്രതികളായവർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികളല്ലേ? അങ്ങയെ പിന്തുണക്കുന്ന ഭരണപക്ഷ എം.എൽ.എമാർ പ്രതികളല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദിക്കുമോ എന്നും രാഹുൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ബഹു മുഖ്യമന്ത്രി ,
പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ അത് രാഷ്ട്രീയ കേസുകളാണ്. 

അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?


Full View


Tags:    
News Summary - Rahul Mamkootathil MLA with a Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.