Posted On
date_range Updated On
date_range രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; വൻ വരവേൽപ്പ് ഒരുക്കും
കോഴിക്കോട്: ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിലാണ് രാഹുലിന്‍റെ സന്ദർശനം. വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് ജില്ല നേതൃത്വം.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരായ സൂറത്ത് കോടതി വിധിച്ച രണ്ടുവർഷം തടവുശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. സ്റ്റേ ലഭിച്ചതിന് പിന്നാലെ രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
വീണ്ടും എം.പിയായി പാർലമെന്‍റിലെത്തിയ രാഹുലിന് കോൺഗ്രസും പ്രതിപക്ഷ ഐക്യമായ ഇൻഡ്യയും വൻ വരവേൽപ്പാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.