കൽപറ്റ: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഒക്ടോബർ 19 ന് കേരളത്തിലെത്തും. 19 മുതൽ 21 വരെ മൂന്ന് ദിവസം വയനാട് പാർലമെൻറ് മണ്ഡലത്തിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് സന്ദർശനോദ്ദേശ്യം.
ഒക്ടോബർ 19ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് റോഡ് മാർഗം മലപ്പുറം കലക്ടറേറ്റിലെത്തി കോാവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് കൽപറ്റയിലെ സർക്കാർ അതിഥി മന്ദിരത്തിലേക്ക് പോവുകയും അവിടെ തങ്ങുകയും ചെയ്യും.
പിറ്റേ ദിവസം വയനാട് കലക്ടറേറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലും ദിശ യോഗത്തിലും പങ്കെടുക്കും.
സന്ദർശനത്തിെൻറ അവസാന ദിവസമായ 21ന് അദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കുകയും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.