അടിയേറ്റ യുവാവ് (വൃത്തത്തിനുള്ളിൽ)

പെൺകുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയെന്ന്; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയെന്നാരോപിച്ച് യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് അടിച്ചുപൊട്ടിച്ചു. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ വിഷ്ണു(27)വിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് കാത്തു നിന്നിരുന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീല ഭാഷ പ്രയോഗിച്ചുവെന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിന് പിന്നാലെ സ്ഥലത്ത് എത്തിയ യുവാവും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിന് പുറത്ത് വാക്കേറ്റമായി.

ഇതിനിടെ വിഷ്ണു പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താഴ് അടങ്ങുന്ന ഇരുമ്പുചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദിക്കാൻ ഒരുങ്ങി. ചങ്ങല പിടിച്ചു വാങ്ങിയ യുവാവ് അതേ ചങ്ങല ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വിഷ്ണുവിൻറെ ഇടതു നെറ്റിയിൽ മുറിവേറ്റു. സംഭവം അറിഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ എത്തിയിട്ടും രക്തം ഒലിപ്പിച്ചു നിന്നിരുന്ന വിഷ്ണു പെൺകുട്ടിക്കും സുഹൃത്തായ യുവാവിനും നേരെ ഭീഷണിയും അസഭ്യവർഷവും തുടർന്നു. ഇതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ വിഷ്ണുവിന് നേരെ തിരിഞ്ഞു.

പിന്നാലെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.

News Summary - Youth thrashed for allegedly using obscene language towards girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.