പൊരുന്നന്നൂര്‍ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി നെജ്മുദ്ദീൻ കെ.സി.കെ
കല്‍പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർഥിക്കണം എന്നാവശ്യപ്പെട്ട് വാട്സ് ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അയച്ച സന്ദേശം പുറത്ത്. വയനാട് വെള്ളമുണ്ടയിൽ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെയാണ് പൊരുന്നന്നൂർ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി നെജ്മുദ്ദീൻ കെ.സി.കെയുടെ ശബ്ദ സന്ദേശം പുറത്തുവന്നത്.
'അസ്സലാമു അലൈകും, അൽഹംദുലില്ലാഹ്, വെള്ളമുണ്ട പഞ്ചായത്തിലെ 24 സീറ്റിലാണ് നമ്മൾ മത്സരിച്ചത്. ഇപ്പോൾ കണക്ക്കിട്ടി നോക്കുമ്പോൾ 24 സീറ്റിലും നമ്മൾ വിജയിക്കും. ഇൻഷാ അല്ലാഹ്, മറ്റു പ്രയാസങ്ങളൊന്നുമില്ല. പിന്നെ യു.ഡി.എഫുകാർ പറയുന്നതൊക്കെ തെറ്റാണ്. അവരെ ദുആയൊന്നും അല്ലാഹ് സ്വീകരിക്കില്ല. 24 സീറ്റും ഇൻഷാ അല്ലാഹ് നമ്മൾ തന്നെ വിജയിക്കും, ദുആ ചെയ്യണം'- എന്നായിരുന്നു സന്ദേശം.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് നജ്മുദ്ദീൻ പങ്കുവെച്ച സന്ദേശമാണ് യു.ഡി.എഫ് ഹാൻഡിലുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്താണ് വെള്ളമുണ്ട. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു.ഡി.എഫ് പഞ്ചായത്ത് തിരിച്ചുപിടിക്കുകയായിരുന്നു. 16 സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ ഏഴ് സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.