മദ്യപിച്ച് വാഹനമോടിച്ചതിന് സിനിമാതാരവും പൊലീസുകാരനുമായ ശിവദാസനെതിരെ കേസ്

കണ്ണൂര്‍: സിനിമാതാരമായ പൊലീസുകാരനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. സ്പെഷ്യൽ എസ്ഐയും സിനിമാതാരവുമായ പി. ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Case against film star and police officer Sivadasan for drunk driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.