രാഹുൽ ഗാന്ധി വ്യാഴാഴ്ച പത്രിക സമർപ്പിക്കും

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഏപ്രിൽ നാലി ന് നാമനിർദേശപത്രിക സമർപ്പിക്കും. ഇതിനായി മൂന്നാം തീയതി വൈകീട്ട് രാഹുൽ കോഴിക്കോട് എത്തും. പത്രിക സമർപ്പിക്കേണ ്ട അവസാന ദിനമാണ് വ്യാഴാഴ്ച.

എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പത്രികാ സമർപ്പണത്തിന്‍റെ ക്രമീകരണചുമതല നൽകിയിട്ടുള്ളത്. രാഹുലിന്‍റെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനക്കായി എസ്.പി.ജി സംഘം ഇന്ന് ജില്ലയിലെത്തും.

അതേസമയം, സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലേക്കുള്ള രാഹുലിന്‍റെ ആദ്യ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. 20 ദിവസത്തിൽ താഴെ മാത്രമേ വയനാട് മണ്ഡലത്തിൽ പ്രചാരണം നടത്താനേ രാഹുലിന് സമയം ലഭിക്കൂ.

ഇതിനിടയിൽ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചരണത്തിന് എത്തണം. കൂടാതെ, ഉത്തർപ്രദേശിലെ സിറ്റിങ് സീറ്റായ അമേത്തിയിൽ പത്രികാ സമർപ്പണവും സന്ദർശനവും നടത്തേണ്ടതുണ്ട്.

Tags:    
News Summary - Rahul Gandhi Submit Nomination on April 4th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.