ന്യൂഡൽഹി: കണ്ണൂരിൽ മത്സരിക്കാത്തത് പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് കെ. സുധാകരൻ. രാഹുൽഗാന്ധയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അത് എപ്പോൾ പ്രവർത്തകമാക്കുമെന്ന് അറിയില്ല. വാക്കുകൾ പ്രാവർത്തികമാക്കിയാൽ സന്തോഷം. ഇല്ലെങ്കിലും സന്തോഷം. പ്രശ്നങ്ങളോന്നുമില്ല, ഒന്നുമില്ലെങ്കിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകനാണ് ഞാൻ. പ്രവർത്തിച്ച് പാർട്ടി കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയായി കെ. സുധാകരൻ ചൂണ്ടിക്കാട്ടിയത് രമേശ് ചെന്നിത്തലയെയാണെന്ന് സൂചനയുണ്ട്.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിൽ അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള കലാപക്കൊടി ഉയർത്തിയത്. കെ. സുധാകരനെ അനുനയിപ്പിക്കാൻ പ്രവർത്തകരും മറ്റ് നേതാക്കളും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കണ്ണൂരിലെ സീറ്റിനായുള്ള കെ. സുധാകരന്റെ കടുംപിടുത്തം തള്ളിക്കളയുകയായിരുന്നു. തുടർന്ന് ഹൈക്കമാഡ് ഡൽഹിക്ക് വിളിപ്പിച്ചു. എന്നാൽ ഡൽഹി പോക്ക് നടക്കുമോയെന്ന കാര്യത്തിലും ആശങ്കകളുണ്ടായിരുന്നു.
കോൺഗ്രസിലെ എം.പിമാർ കെ. സുധാകരനെ കണ്ടു. നടത്തിയ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചക്ക് വന്ന നേതാക്കളെ കെ. സുധാകരൻ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. കെ. സുധാകരന്റെ സ്ഥാനാർഥി പ്രഖ്യാപനം സംസ്ഥാന നേതൃത്വത്തിന് തലവേദനയായി. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടെന്നും തീരുമനം കേന്ദ്ര നേതൃത്വം കൈക്കോള്ളുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കെ. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധഭാഗങ്ങളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫിസിന് മുന്നിലും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. പിന്നാട് നടന്ന ചർച്ചകൾക്ക് ഒടുവിൽ കെ. സുധാകരൻ പാർട്ടിയുടെ വഴിക്ക് വഴങ്ങിയെന്ന വാർത്തയാണ് പുറത്തുവന്നത്. നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചതായി കെ. സുധാകരൻ തന്നെ പിന്നീട് പറഞ്ഞു. മത്സരിക്കാൻ അർഹതയുള്ള ആളായതിനാൽ ശ്രമം നടത്തി. സ്വതന്ത്രനായി മത്സരിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും നല്ല പരിഗണന പിന്നീട് ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉറപ്പുനൽകിയെന്നും കെ. സുധാകരൻ പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിന്റെ സങ്കടമോ സന്തോഷമോ ഇല്ല. എല്ലാ പ്രശ്നങ്ങളും നൂറു ശതമാനം പരിഹരിക്കാനാകില്ല. പ്രതീക്ഷിച്ച കാര്യങ്ങൾ നടന്നില്ല. അതിൽ സങ്കടമില്ല. പാർട്ടിക്ക് പരിമിതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.