രാഹുൽ ഗാന്ധി
കൽപറ്റ: ഓഫിസ് ആക്രമണത്തിന് പിന്നാലെ രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്. ജൂൺ 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിലായാണ് രാഹുലിന്റെ സന്ദർശനം. രാഹുലിന് വയനാട്ടിൽ വൻ സ്വീകരണമൊരുക്കുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ചുമായി രാഹുലിന്റെ ഓഫീസിലേക്ക് എത്തിയത്. തുടർന്ന് എം.പിയുടെ ഓഫീസ് തല്ലിതകർക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ 23 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൽപറ്റ ഡി.വൈ.എസ്.പിയെ സസ്‍പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തെ സി.പി.എം കേന്ദ്രനേതൃത്വം ഉൾപ്പടെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.