വിശ്വാസങ്ങൾക്കെതിരെ ദേവസ്വംബോർഡ് നിന്നാൽ ശക്തമായ പ്രക്ഷോഭം- രാഹുൽ ഈശ്വർ

കൊച്ചി: ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കാനുള്ള നീക്കത്തിൽനിന്ന് ദേവസ്വംബോർഡ് പിൻമാറണമെന്ന്​ അയ്യപ്പ ധർമസേന സംസ്ഥാന പ്രസിഡൻറ് രാഹുൽ ഈശ്വർ. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എമ്മി​​െൻറ നിലപാട് ശബരിമലയിൽ നടപ്പാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ശബരിമലയിലെ വരുമാനമെടുത്ത് സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന ദേവസ്വംബോര്‍ഡ് അതിനെ തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയാല്‍ നോക്കിനില്‍ക്കില്ല. വിശ്വാസികളെ പങ്കെടുപ്പിച്ച് ബോര്‍ഡിനെതിരെ ശക്തമായ ക്യാംമ്പയിനു നേതൃത്വം നല്‍കും. കോടിക്കണക്കിന് രൂപയാണ് ശബരിമലയില്‍നിന്ന് സര്‍ക്കാറിലെത്തുന്നത്. ഈ പണം കൊണ്ടാണ് ബോർഡി​​െൻറ ദൈനംദിന കാര്യങ്ങൾ നടക്കുന്നത്. ബോർഡ് നിലപാട് മാറ്റിയില്ലെങ്കിൽ ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തരോട് കാണിക്ക വഞ്ചിയില്‍ പണം നിക്ഷേപിക്കരുതെന്നു അപേക്ഷിക്കും. അതുവഴി ദേവസ്വം ബോർഡിനെ സാമ്പത്തികമായി ദുർബലപ്പെടുത്തുമെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു.

ശബരിമല ക്ഷേത്രത്തെ വർഗീയവത്കരിക്കാനുള്ള ശ്രമവും അംഗീകരിക്കില്ല. ശബരിമലയില്‍ നിന്ന് അഹിന്ദുക്കളായവരെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇൻറലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് ഹൈകോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കും. സർവ മത, ഭാഷ, ഗോത്ര, വംശക്കാർക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അന്ധമായ അപരമത വിദ്വേഷമാണ് ടി.ജി. മോഹന്‍ദാസിന്. അതിനുപിന്നില്‍ മറ്റ് അജണ്ടകളുണ്ട്. അതംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Tags:    
News Summary - Rahul Eswar slams Devasom Board on Sabarimala case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.