മുൻകൂർ ജാമ്യാപേക്ഷയുമായി രഹ്ന ഫാത്തിമ സുപ്രീംകോടതിയിൽ

തിരുവനന്തപുരം: മകനെക്കൊണ്ട് സ്വന്തം ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ പോക്സോ ചുമത്തപ്പെട്ട മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വിഡീയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, ഹരജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രഹ്നക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ എ.വി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നത് അത്ര ലളിതമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹൈകോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയത്.

Tags:    
News Summary - Rahana fathima At supreme court- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.