മത്സരയോട്ടം; കളമശ്ശേരിയിൽ നാല് സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. സ്ഥിരമായി നഗരത്തിൽ സ്വകാര്യ ബസുകൾ മൽസര ഓട്ടം നടത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു.

ഇരു ബസിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കൈയാങ്കളിയായി. ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. നന്ദനം, നജിറാനി എന്നീ ബസുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസുകളാണ് ഇത്. ബസിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - racing; Four private bus employees in police custody in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.