കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം തുടങ്ങി

കല്‍പറ്റ: മനുഷ്യത്വം ഇല്ലാത്ത തലമുറയെ സൃഷ്ടിക്കുന്നതിനെതിരെ മൗലികത സംരക്ഷിക്കാനുള്ള പോരാട്ടമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍െറ (കെ.എസ്.ടി.എ) 26ാമത് സംസ്ഥാന സമ്മേളനം കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ ജനാധിപത്യ കേരളം പുന$സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംകൊണ്ട് ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറ മുഖ്യ അജണ്ട വര്‍ഗീയവത്കരണമാണ്. കാമ്പസുകള്‍ ജനാധിപത്യവത്കരിച്ച് ഇതിനെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ടി. തിലകരാജ് അധ്യക്ഷത വഹിച്ചു. എസ്.ടി.എഫ്.ഐ സീനിയര്‍ വൈസ് പ്രസിഡന്‍റ് കെ. രാജേന്ദ്രന്‍, എ.ഐ.എസ്.ജി.ഇ.എഫ് ജന. സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ പി.എച്ച്.എം ജന. സെക്രട്ടറി ഇസ്മയില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ജന. സെക്രട്ടറി പി.വി. രാജേന്ദ്രന്‍, എ.കെ.ജി.സി.ടി ജന. സെക്രട്ടറി കെ.കെ. ദാമോദരന്‍, എ.കെ.പി.സി.ടി.എ വൈസ് പ്രസിഡന്‍റ് ഡോ. ഡി.കെ. ബാബു, കെ.എസ്.ടി.എ മുന്‍കാല നേതാക്കളായ കെ.എന്‍. സുകുമാരന്‍, എം. ഷാജഹാന്‍, എ.കെ. ഉണ്ണികൃഷ്ണന്‍, പി. രാജഗോപാലന്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം  ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ടി. തിലകരാജ് പതാക ഉയര്‍ത്തി.  

Tags:    
News Summary - rabindranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.