കോഴിക്കോട്: ഇന്ത്യ വിട്ടുപോകണമെന്ന് വിദേശികളോട് വിളിച്ചുപറഞ്ഞ രാഷ്ട്രപിതാവിെൻറ ആശയങ്ങളെ നാടുകടത്താൻ ശ്രമിക്കുന്ന കാലത്തും സമരപാതയിലാണ് പി. വാസു. മഹാത്മാവിെൻറ ആഹ്വാനം കേട്ട് പി. വാസുവും കൂട്ടുകാരും ജയിലിൽ കിടന്ന് ക്രൂരമർദനേമറ്റിട്ട് ഇന്നേക്ക് 75 കൊല്ലം. പുതിയ പറമ്പിൽ വാസു എന്ന സ്വാതന്ത്ര്യ സമര സേനാനി പി. വാസുവേട്ടനെതിരെ രണ്ടു ‘ദേശവിരുദ്ധ’ക്കുറ്റങ്ങളാണ് ബ്രിട്ടീഷുകാർ ചുമത്തിയത്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പെങ്കടുത്തതിനും ഫറോക്ക് പാലത്തിന് ബോംബ് െവച്ച കേസിലും. സ്വാതന്ത്ര്യത്തിനായി തടവിലും ഒളിവിലും സഹിച്ച ത്യാഗങ്ങൾ പറയുേമ്പാൾ ഇന്നും ജയിലിൽ കിടന്ന പഴയ എട്ടാം ക്ലാസുകാരെൻറ ആവേശം. ഗാന്ധിജി കോഴിക്കോെട്ടത്തിയപ്പോൾ നേരിട്ട് കണ്ടത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു അദ്ദേഹം.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി പ്രതിഷേധത്തിനിറങ്ങിയ ഗണപത് സ്കൂളിലെ കൂട്ടുകാരൻ ലോഹിതാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയാണ് ആദ്യം സമര ഭൂമിയിലിറങ്ങിയത്. ചെറുവണ്ണൂരിൽ നടന്ന പ്രതിഷേധ ജാഥ കണ്ടപാടെ പൊലീസ് ലാത്തിവീശി. ജാഥ നയിച്ച വാസുവടക്കമുള്ള ഏഴു പേരെ അറസ്റ്റ് ചെയ്തു.
കഠിന മർദനം കഴിഞ്ഞ് എല്ലാവരേയും ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചക്കകം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭക്കാരെ കൊണ്ട് ജയിൽ നിറഞ്ഞു. വാസുവടക്കമുള്ള പ്രതികെള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. മൂന്നു മാസ തടവിനിടെ മൂന്നു തവണ കഠിന മർദനം ഏറ്റുവാങ്ങി. ഫറോക്ക് പാലത്തിന് ബോംബ് െവച്ച കേസിൽ വീണ്ടും പൊലീസ് തേടിയെത്തി. കേളപ്പജിയുടെ മകൻ കുഞ്ഞിരാമൻ കിടാവിെൻറ മേൽ നോട്ടത്തിലാണ് ബോംബ് െവക്കൽ നടന്നതെങ്കിലും ബ്രിട്ടീഷുകാരുടെ രാജ്യ േദ്രാഹപട്ടികയിലുള്ള വാസുവും കേസിലകപ്പെടുമെന്ന ആശങ്കയുയർന്നു. മദ്രാസിലേക്ക് വണ്ടി കയറിയ അദ്ദേഹം ഒമ്പതു മാസം ഒളിവിൽ കഴിഞ്ഞു. യുദ്ധ കാലമായിരുന്നു. ഹോട്ടലിലെ എച്ചിൽ തിന്നും പിച്ചതെണ്ടിയും കടത്തിണ്ണയിൽ ഉറങ്ങിയും കഴിഞ്ഞു.
അവസാനം പിച്ചതെണ്ടിക്കിട്ടിയ കാശുപയോഗിച്ച് തിരൂരിലേക്ക് െട്രയിൻ കയറി. കാശ് തീർന്നതിനാൽ കള്ളവണ്ടിയായിരുന്നു ശരണം. നാട്ടിലെത്തി ചെറുവണ്ണൂരിൽ സോഷ്യോ എന്ന പേരിൽ തയ്യൽക്കട തുടങ്ങി. സോഷ്യലിസത്തോടുള്ള േപ്രമമാണ് കടയുടെ പേരിന് പിന്നിൽ. വീടിെൻറ പേരും ഇന്ന് സോഷ്യോ എന്നു തന്നെ. നാട്ടുകാർ വിളിക്കുന്ന സോഷ്യോ വാസു എന്ന ഒാമനപ്പേരും ഏറെയിഷ്ടം.
95കാരൻ ഇപ്പോഴും പൊതു പരിപാടികളിൽ പെങ്കടുക്കുന്നു. കോഴിക്കോട് വിമാനത്താവളം ജനത്തിരക്കേറിയ ചെറുവണ്ണൂരിൽ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് ഡോ. റാം മനോഹർ ലോഹ്യ കോഴിക്കോട്ടെത്തിയപ്പോൾ വാസുവിെൻറ കടയിലും എത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന് പ്രതിഫലം േവണ്ടെന്ന ജയപ്രകാശ് നാരായണെൻറ അഭിപ്രായമാണ് വാസുവേട്ടന്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മദ്രാസ് സർക്കാർ പത്തേക്കർ ഭൂമിയും അന്നത്തെ 2000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ലോഹ്യയും ജയപ്രകാശ് നാരായണുമൊക്കെയായി നേരിട്ട് ബന്ധമുള്ള വാസുവിെൻറ നാലു മക്കളിൽ രണ്ടു പേർക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത് മധുലിമായെ, രാജ്നാരായൺ എന്നിങ്ങനെയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.