പി.​എ​സ്.​സി​ക്ക്​ വീ​ണ്ടും പാ​ളി​ച്ച ചോ​ദ്യ​പേ​പ്പ​ർ മാ​റി​ന​ൽ​കി, പ​രീ​ക്ഷ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം/​ആ​ല​പ്പു​ഴ: നി​യ​മ​ന, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നി​ടെ പി.​എ​സ്.​സി​ക്ക്​ വീ​ണ്ടും ഗു​രു​ത​ര പാ​ളി​ച്ച. ചോ​ദ്യ​പേ​പ്പ​ർ മാ​റി​ന​ൽ​കി​യ​തോ​ടെ പ​രീ​ക്ഷ റ​ദ്ദാ​ക്കി. ക​മ്പ​നി/​കോ​ര്‍പ​റേ​ഷ​ന്‍/​ബോ​ര്‍ഡ് ലാ​സ്റ്റ് ഗ്രേ​ഡ് സെ​ര്‍വ​ന്‍റ്, കെ.​ടി.​ഡി.​സി​യി​ല്‍ സ്റ്റോ​ര്‍ മാ​ന്‍, ബി​വ​റേ​ജ​സ്​ കോ​ര്‍പ​റേ​ഷ​നി​ല്‍ എ​ൽ.​ഡി ക്ലാ​ര്‍ക്ക് (നേ​രി​ട്ടും ത​സ്തി​ക​മാ​റ്റം വ​ഴി​യും) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ടെ​ന്‍ത് ലെ​വ​ല്‍ കോ​മ​ണ്‍ പ്രി​ലിം​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റാ​ണ് മാ​റി​ന​ല്‍കി​യ​ത്.

ആ​ല​പ്പു​ഴ ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ സ്കൂ​ളി​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ക്കാ​ണ്​​​ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത്. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ രാ​വി​ല​ത്തെ പ​രീ​ക്ഷ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ഴ​വ്​ മ​ന​സ്സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള പ​രീ​ക്ഷ പി.​എ​സ്.​സി റ​ദ്ദാ​ക്കി. ഇ​ത്​ ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ല​ച്ചു.

200 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രീ​ക്ഷ​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 166 പേ​ർ​ക്കാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത്. ഇ​വ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി മ​റ്റു​ സെ​ന്‍റ​റു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പി​ഴ​വ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​​ സ്കൂ​ളി​ലെ​ത്തി അ​ധി​കൃ​ത​രോ​ട്​ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തി​ന്​ പി​ന്നാ​ലെ പി.​എ​സ്.​സി ജി​ല്ല ഓ​ഫി​സി​ലും പ​രാ​തി ന​ൽ​കി.​

ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഉ​ച്ച​ക്കു​ശേ​ഷം ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​താ​യി പി.​എ​സ്.​സി ​ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​തേ​സ​മ​യം, രാ​വി​ലെ ന​ട​ന്ന പ​രീ​ക്ഷ പൂ​ര്‍ണ​മാ​യി റ​ദ്ദാ​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യ​ക്ക​ട​ലാ​സ് മാ​റി​ന​ല്‍കി​യ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കാ​യി മ​റ്റൊ​രു ചോ​ദ്യ​പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്​ വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​ണ്​ വി​വ​രം.

ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ 11.35 വ​രെ​യും ര​ണ്ടാം​ഘ​ട്ടം 1.30 മു​ത​ല്‍ 3.05 വ​രെ​യു​മാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളാ​ണ് അ​പേ​ക്ഷി​ച്ച​ത്. മൂ​ന്നും നാ​ലും​ഘ​ട്ട പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് നി​ശ്​​ച​യി​ച്ച​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ലാ​ണ്​ ര​ണ്ടു പ​രീ​ക്ഷ ന​ട​ത്തി​യ​തെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. രാ​വി​ലെ​യും ഉ​ച്ച​ക്കു​മു​ള്ള പ​രീ​ക്ഷ പേ​പ്പ​റു​ക​ളു​ടെ ക​വ​റു​ക​ൾ ര​ണ്ട്​ നി​റ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ഫ്.​എ​ൻ (ഉ​ച്ച​ക്ക്​ മു​മ്പ്) ബ്രൗ​ണും എ.​എ​ൻ (ഉ​ച്ച​ക്കു​​ശേ​ഷം) ​പ​ച്ച​നി​റ​ത്തി​ലു​മു​ള്ള ക​വ​റു​ക​ളി​ലാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ നി​റം നോ​ക്കാ​തെ പൊ​ട്ടി​ച്ച​താ​ണ്​ പ്ര​ശ്ന​മാ​യ​ത്. അ​തേ​സ​മ​യം, രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യി ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ഒ​രു​മി​ച്ച്​ ന​ൽ​കി​യ​താ​ണ്​​ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ്​​ പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​വ​രു​ടെ വി​ശ​ദീ​ക​ര​ണം. വീ​ഴ്ച​വ​രു​ത്തി​യ​വ​ർ​ക്കെ​തി​​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കും.

ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സും സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ വി​​ശ​ദീ​ക​ര​ണം തേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ടും ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​നോ​ടും പി.​എ​സ്.​സി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു.

Tags:    
News Summary - Question paper changed; PSC exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.