എ.ഡി.ജി.പി പി. വിജയൻ

മെസ്സിയുടെ പേരിൽ ‘കള്ളക്കളി’:എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും

തിരുവനന്തപുരം: ഫുട്​ബാൾ ഇതിഹാസം ലെയ്​ണൽ മെസ്സിയേയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിനെക്കുറിച്ച്​ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്​.ഐ.ടി) അന്വേഷിക്കും. ഇന്‍റേണൽ സെക്യൂരിറ്റി ഐ.ജി. എസ്​. സതീഷ്​ ബിനോ, കോഴിക്കോട്​ ആന്‍റ്​ വയനാട്​ ക്രൈംബ്രാഞ്ച്​ എസ്​.പി. പി. വിക്രമൻ, വയനാട്​ ക്രൈംബ്രാഞ്ച്​ ഡി.വൈ.എസ്​.പി പി.എൽ. ഷൈജു, ക്രൈംബ്രാഞ്ച്​ കോഴിക്കോട്​ ഡി.വൈ.എസ്​.പി മാത്യു എന്നിവരാണ്​ ടീമിലെ മറ്റ്​ അംഗങ്ങൾ. അന്വേഷണവുമായി ബന്​ധപ്പെട്ട്​ ആവശ്യമെന്ന്​ തോന്നിയാൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്​ എസ്​.ഐ.ടി വിപുലീകരിക്കാമെന്നും ആഭ്യന്തര സെക്രട്ടറി മിൻഹാജ്​ ആലം പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞസർക്കാറിന്‍റെ കാലത്ത്​ നടന്ന ഇടപാടിലെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ്​ എസ്​.ഐ.ടിയെ നിയോഗിച്ചിട്ടുള്ളത്​. പ്രധാനമായും ഒമ്പത്​ കാര്യങ്ങളാകും എസ്​.ഐ.ടി അന്വേഷിക്കുക.

സ്​പോൺസറായി റിപ്പോർട്ടർ ബ്രോഡ്​കാസ്റ്റിങ്​ കമ്പനിയെ (ആർ.ബി.സി) തെരഞ്ഞെടുത്​, ജി.ഒ.എ.ടി ആഡഡ്ജി.ഒ.എ.ടി ഗ്ലോബൽ എൽ.എൽ.പി തുടങ്ങിയ സ്വകാര്യ ഇടനിലക്കാരുടെ പങ്ക്​, സർക്കാറി​ന്​ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ടോ? സ്വകാര്യ കമ്പനികൾക്ക്​ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്​ ഇടപെടലുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ, ഫണ്ടിന്‍റെയും സ്​പോൺസർഷിപ്പ്​ തുകയുടേയും ഉറവിടങ്ങൾ, ഇതുമായി ബന്​ധപ്പെട്ട്​ വ്യക്​തികളും സ്ഥാപനങ്ങളും നടത്തിയ സാമ്പത്തിക ഇടപാടുകൾ, പൊതുസ്വത്ത്​ കൈകാര്യം ചെയ്യുന്നതുമായി ബന്​ധപ്പെട്ട്​ ഇറക്കിയ സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പദ്ധതിയുമായി ബന്​ധപ്പെട്ട്​ നടത്തിയ വിദേശ സന്ദർശനം ഇടപാടുകൾ, ഉറപ്പുകൾ, വ്യവഹാരങ്ങൾ, സ്വകാര്യ കമ്പനി അർജന്‍റീന ഫുട്​ബാൾ അസോസിയേഷൻ, ഫുട്​ബാൾ ആസ്​ട്രേലിയ എന്നിവയുമായി ഉണ്ടാക്കിയ കരാറുകളും അതിൽ സംസ്ഥാന സർക്കാറിന്‍റെ പേരും സാംവിധാനങ്ങളും ഉപയോഗിച്ചുണ്ടോയെന്ന കാര്യങ്ങൾ, ഇതുമായി ബന്​ധപ്പെട്ട പല ഘട്ടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യവ്യക്​തികൾ ഇടനിലക്കാർ എന്നിവരുടെ റോളുകൾ, കല്ലൂർ ജവഹർലാൽ നെഹ്​റു അന്താരാഷ്ട്ര സ്​റ്റേഡിയം കൈമാറ്റം, അറ്റകുറ്റപണികൾ ചെലവുകൾ തുടങ്ങിയ കാര്യങ്ങൾ, അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ അഴിമതി നിരോധന നിയമത്തിന്‍റെയോ അതുപോലുള്ള മറ്റ്​ നിയമപ്രകാരമോ കേസെടുക്കാനാകുന്നതാണോയെന്ന്​ ന്​ പരിശോധിക്കുക.

അങ്ങനെ കണ്ടെത്തിയാൽ സർക്കാർ അനുമതിയില്ലാതെ തന്നെ അതുമായി ബന്​ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത്​ എസ്​.ഐ.ടിക്ക്​ തുടർനടപടികൾ സ്വീകരിക്കാമെന്നും വിശദമായ ഉത്തരവിൽ വ്യക്​തമാക്കുന്നു. 

Tags:    
News Summary - SIT formed under ADGP P Vijayan on Messi fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.