കേരള ഹൈകോടതി

കാ​ല​ടി വി.​സി​യെ കൈ​യേ​റ്റം ചെ​യ്​​ത കേ​സ്​: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ്​ ഹൈ​കോ​ട​തി

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സി​നെ ത​ട​ഞ്ഞു​വെ​ച്ച്​ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ 17 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് ഹൈ​കോ​ട​തി ത​ട​ഞ്ഞു. വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​രം ന​ട​ത്തി​യെ​ന്നും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വി.​സി​യെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ചു​വെ​ന്നു​മ​ട​ക്കം പ​രാ​തി​യി​ൽ കാ​ല​ടി പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര​ജി വീ​ണ്ടും സെ​പ്​​റ്റം​ബ​ർ 11ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ കോ​ട​തി അ​തു​വ​രെ​യാ​ണ്​ പി.​എ​സ്. അ​ർ​ച്ച​ന​യ​ട​ക്കം ഹ​ര​ജി​ക്കാ​രു​ടെ അ​റ​സ്റ്റ്​ ത​ട​ഞ്ഞ്​ ഉ​ത്ത​ര​വി​ട്ട​ത്.

ആ​ഗ​സ്റ്റ് 13ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ സ​മ​ര​മാ​ണ്​ കേ​സി​ലേ​ക്ക്​ ന​യി​ച്ച​ത്. വി.​സി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചെ​ന്നും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ണ്ടാ​ക്കി​യെ​ന്നും എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്. എ​ന്നാ​ൽ, സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും തി​യ​റ്റ​ർ വ​കു​പ്പി​ലെ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലൈ​റ്റു​ക​ളു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ചി​ത്ര​ങ്ങ​ൾ ഹാ​ജ​രാ​ക്കി ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. നേ​ര​ത്തെ എ​റ​ണാ​കു​ളം ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ലെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് പെ​രു​മ്പാ​വൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    
News Summary - Kalady VC assault case High Court stays arrest of SFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.