പ്രതീകാത്മക ചിത്രം

സീബ്രാ ക്രോസിങ്ങുകളിലെ നിയമലംഘനം: രണ്ടര ലക്ഷം രൂപ പിഴ ചുമത്തി

തി​രു​വ​ന​ന്ത​പു​രം: സീ​ബ്രാ ക്രോ​സി​ങ്ങു​ക​ളി​ല്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഡ്രൈ​വ​ര്‍മാ​രു​ടെ അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ‘വൈ​റ്റ്​ ലെ​യ്​​ൻ-​ലൈ​ഫ്​ ലൈ​ൻ’ എ​ന്ന പേ​രി​ല്‍ കേ​ര​ള പൊ​ലീ​സ്​ ട്രാ​ഫി​ക് ആ​ൻ​ഡ്​ റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ്ര​ത്യേ​ക ഡ്രൈ​വി​ല്‍ 55,207 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്​ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 1038 വാ​ഹ​ന​ങ്ങ​ള്‍ സീ​ബ്രാ ക്രോ​സി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി, 2,50,631 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

ഈ ​കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കാ​ല്‍ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ്പെ​ഷ​ല്‍ ഡ്രൈ​വ്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍, ട്രാ​ഫി​ക് ആ​ന്റ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ റോ​ഡ് സു​ര​ക്ഷാ സം​രം​ഭ​മാ​യ ശു​ഭ​യാ​ത്ര വാ​ട്സ്ആ​പ്പ് ന​മ്പ​ര്‍ (974700 1099) മു​ഖേ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ, ഓ​ഡി​യോ, വീ​ഡി​യോ, എ​ന്നി​വ​യോ​ടൊ​പ്പം നി​യ​മ​ലം​ഘ​നം ന​ട​ന്ന ജി​ല്ല, സ്ഥ​ലം, തീ​യ​തി, സ​മ​യം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യി​ക്കാം.

Tags:    
News Summary - Fine of Rs. 2.5 lakh imposed on Violation of zebra crossing rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.