ശബരിമല ഓണസദ്യ: പാളിച്ച സമ്മതിച്ച്​ ദേവസ്വം ബോർഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ഓ​ണ​സ​ദ്യ​യി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്ന്​ ഒ​ടു​വി​ൽ സ​മ്മ​തി​ച്ച്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ഓ​ണ​സ​ദ്യ​യി​ൽ പാ​ളി​ച്ച​യി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ കെ. ​ജ​യ​കു​മാ​ർ ഒ​ടു​വി​ൽ നി​ല​പാ​ട്​ മാ​റ്റി. ദേ​വ​സ്വം മ​ന്ത്രി പ​റ​ഞ്ഞ​തി​ല്‍ കു​റ​ച്ചു വാ​സ്ത​വ​മു​ണ്ടെ​ന്നാ​യി​രു​ന്നു തി​രു​ത്ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​യെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന്​ ആ​ദ്യം പ​റ​ഞ്ഞ പ്ര​സി​ഡ​ന്‍റ്,​ ബോ​ര്‍ഡ് യോ​ഗ​ത്തി​നു​ശേ​ഷം നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു.

തി​രു​വോ​ണ ദി​വ​സം ശ​ബ​രി​മ​ല​യി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ ആ​ഹാ​രം ന​ല്‍കി​യെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞ​തി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ന്നാ​ണ്​ ജ​യ​കു​മാ​ർ സ​മ്മ​തി​ച്ച​ത്. അ​ന്ന് ജീ​വ​ന​ക്കാ​ര്‍ക്കാ​ണ്​ മെ​സ്സി​ല്‍ സ​ദ്യ ന​ട​ത്തി​യ​ത്. അ​ന്ന​ദാ​നം ന​ട​ത്തു​ന്ന മ​ണ്ഡ​പ​ത്തി​ല്‍ പു​ലാ​വാ​ണ്​ കൊ​ടു​ത്ത​ത്. എ​ന്നാ​ല്‍, പു​ലാ​വ് ക​ഴി​ക്കാ​ന്‍ വ​ന്ന​വ​രി​ല്‍ മൂ​വാ​യി​ര​ത്തോ​ളം ഭ​ക്ത​ര്‍ക്ക്​ കൂ​ടി സ​ദ്യ ന​ല്‍കി​യി​രു​ന്നു.

അ​ന്ന​ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ന​ത്തെ ദി​വ​സം പു​ലാ​വ് അ​ല്ലാ​തെ സ​ദ്യ ഒ​രു​ക്കി​യി​രു​ന്നി​ല്ല. പു​ലാ​വ് ക​ഴി​ക്കേ​ണ്ട​വ​ര്‍ അ​തും മ​റ്റു​ള്ള​വ​ര്‍ സ​ദ്യ​യും ക​ഴി​ച്ചു. അ​ന്ന്​ വ​ന്ന ഭ​ക്ത​ര്‍ക്കെ​ല്ലാം സ​ദ്യ കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി നി​ഷേ​ധി​ക്കു​ന്നി​ല്ല. പൊ​ലീ​സി​ന്‍റെ​യും മേ​ല്‍ശാ​ന്തി​യു​ടെ​യും സ​ദ്യ ഉ​ണ്ടാ​യി​ല്ല. സ​ദ്യ​ക​ളി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന സ​ദ്യ ഇ​പ്രാ​വ​ശ്യം ബോ​ർ​ഡ് ന​ട​ത്തി എ​ന്ന കു​ഴ​പ്പ​മേ ഉ​ണ്ടാ​യു​ള്ളൂ. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്നം സം​ഭ​വി​ച്ചെ​ങ്കി​ൽ പ​രി​ഹാ​രം ചെ​യ്യും.

സ​ന്നി​ധാ​ന​ത്ത് തി​രു​വോ​ണ സ​ദ്യ മു​ട​ങ്ങി​യെ​ന്ന പ​രാ​തി ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു​മാ​ണ് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഒ​രു വീ​ഴ്ച​യു​മു​യി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ആ​വ​ർ​ത്തി​ച്ച​ത്. അ​തി​ൽ നി​ന്നാ​ണ്​ ഇ​പ്പോ​ൾ പി​ന്നാ​ക്കം പോ​യ​ത്. 

Tags:    
News Summary - Devaswom Board admits mistake on Sabarimala Onam Sadhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.