കൊല്ലം: കൊല്ലം മുൻ സബ്കലക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം അവഗണിച്ച് പുറത്തിറങ്ങിയതിനാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. കൊല്ലം ജില്ല പൊലീസ് മേധാവിയാണ് ഗൺമാനെ സസ്പെൻഡ് ചെയ്തത്.
വിദേശത്തു നിന്നെത്തിയ സബ്കലക്ടറെ സ്വീകരിക്കാൻ ഇരുവരും കൊല്ലത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു. ഇതേതുടർന്ന് സബ്കലക്ടറോടും സ്വീകരിക്കാൻ ചെന്ന ഗൺമാനോടും ഡ്രൈവറോടും മാർച്ച് 17 മുതൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പും പൊലീസും നിർദേശം നൽകിയിരുന്നു. എന്നാൽ ഇൗ നിർദേശം പാലിക്കാതെ പുറത്തിറങ്ങിയതിനാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്.
നിരീക്ഷണത്തിൽ പോകണമെന്ന നിർദേശം അവഗണിച്ച് കാൺപൂരിലെ വീട്ടിലേക്ക് ഒളിച്ചു കടന്നതിന് സബ്കലക്ടർ അനുപം മിശ്രയെ നേരത്തേ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.