Posted On
date_range Updated On
date_range കോഴികളെ വിഴുങ്ങി മയങ്ങിയ മലമ്പാമ്പിനെ പിടികൂടി
തൃശൂർ: കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. പറ്റത്തൂർ കുഞ്ഞാലിപ്പാറ രാമകൃഷ്ണന്‍റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
പുലർച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. 12 അടിയോളം നീളമുള്ളതായിരുന്നു മലമ്പാമ്പ്.
പിന്നീട് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.