പി.വി അൻവർ ഇ.എസ്​.​െഎ നിയമം ലംഘിച്ചെന്ന്​ 

കോഴിക്കോട്​: നിലമ്പൂർ എം.എൽ.എ പി.വി അൻവറി​​​​​െൻറ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക്​  ഇ.എസ്​.​െഎ (എംപ്ലോമെന്‍റ് ​സ്​റ്റേറ്റ്​ ഇൻഷുറൻസ്​ കോർപറേഷൻ) നിയമം ലംഘിച്ചെന്ന്​ റിപ്പോർട്ട്​. അൻവറി​​​​​െൻറ ഉടമസ്ഥതയിലുള്ള രണ്ട് പാർക്കുകൾ​ ഇ.എസ്​.​െഎ നിയമപ്രകാരം രജിസ്​റ്റർ ചെയ്​തിട്ടില്ലെന്ന് ഏഷ്യാനെറ്റ്​ ന്യൂസ്​​ റിപ്പോർട്ട്​ ചെയ്തത്. 

കക്കാടംപൊയിലിലെ പി.വി നാചുറൽ പാർക്ക്, മഞ്ചേരിയിലുള്ള സിൽസില പാർക്ക് എന്നിവ നിയമം ലംഘിച്ചെന്ന് ചാനലിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഈ രണ്ടു സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഇ.എസ്.ഐ മേഖലാ ഒാഫീസിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ത​​​​​െൻറ ഒരു പാർക്കിൽ നൂറു കണക്കിന്​ ജീവനക്കാരുണ്ടെന്നായിരുന്നു അൻവറി​​​​​െൻറ അവകാശവാദം. അങ്ങനെയെങ്കിൽ സ്ഥാപനം ഇ.എസ്​.​െഎയുടെ അടിസ്ഥാനത്തിൽ രജിസ്​റ്റർ ചെയ്യണം. ഇൗ ചട്ടം അൻവർ ലംഘിച്ചുവെന്നാണ്​ വാർത്ത.

പത്തോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുണ്ടെങ്കിൽ പ്രൊവിഡന്‍റ് ഫണ്ട് ആനുകൂല്യവും ഉറപ്പാക്കണമെന്നാണ് നിലവിലെ നിയമം വ്യക്തമാക്കുന്നത്. നിയമലംഘനം നടത്തിയിട്ടുള്ള കമ്പനി ഉടമക്കെതിരെ ഇ.എസ്.ഐ കോർപറേഷന് നടപടി സ്വീകരിക്കാൻ സാധിക്കും. 

Tags:    
News Summary - P.V Anwar violate ESI scheme-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.