പരിധിയിൽ കവിഞ്ഞ ഭൂമി: നവകേരള സദസിൽ പി.വി. അൻവർ എം.എൽ.എക്കെതിരെ പരാതി

മലപ്പുറം: നവകേരള സദസിൽ പി.വി. അൻവർ എം.എൽ.എ ക്കെതിരെ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി. അൻവർ എം.എൽ.എയും കുടുംബവും കൈവശം വെക്കുന്ന മിച്ചഭൂമി സർക്കാറിലേക്ക് കണ്ട് കെട്ടണമെന്ന താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് പരാതി. കേരളത്തിലെ ആദ്യഇടതുപക്ഷ സർക്കാർ കൊണ്ട് വന്ന ഭൂപരിഷ്കരണ നിയമം ലംഘിച്ച് നിലമ്പൂർ എം.എൽ.എ പി.വി. അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം.

ചേ​ലേമ്പ്ര പുല്ലിപ്പറമ്പ് കെ.വി ഷാജിയാണ് പരാതിക്കാരൻ. താൻ ഭൂരഹിതനാണെന്നും അൻവറിനെതിരെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന ലാന്റ് ബോർഡ് താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ തുടർച്ചയായി സർക്കാർ വീഴ്ച വരുത്തിയതായും പരാതിയിലുണ്ട്. ഭൂരഹിതരില്ലാത്ത നവകേരള നിർമിതിക്കായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിൽ നീതി നടപ്പിലാക്കണമെന്ന് പരാതിയിൽ പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലാണ് കെ.വി. ഷാജി പരാതി നൽകിയത്.

Tags:    
News Summary - P.V. Anwar MLA in Navakerala meeting Complaint against

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.