പി.വി. അൻവറിന്‍റെ ബന്ധുവിന്‍റെ തടയണ പൊളിച്ചു തുടങ്ങി

തിരുവമ്പാടി (കോഴിക്കോട്​): പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവി​​െൻറ മലപ്പുറം ഊർങ്ങാട്ടിരി ചീങ്കണ്ണി പാലിയിലെ തടയ ണ പൊളിച്ചുതുടങ്ങി. തടയണയുടെ ഒരുഭാഗം പൊളിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ട്​. തടയണ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാ ൻ ഏപ്രിൽ 10ന്​ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മലപ്പുറം ജില്ല ഭരണകൂടത്തിന് തടയണ പൊളിക്കുന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന. മണ്‍സൂണ്‍ മഴക്കുമുമ്പ് പൊളിച്ചുനീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്​ധ സമിതി ഹൈകോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും ഇത്​ കനത്ത ഭീഷണിയാണെന്നും സ്ഥലത്ത് വിശദപഠനം നടത്തിയ ഇറിഗേഷന്‍ എക്സിക്യൂട്ടിവ്​ എന്‍ജിനീയര്‍, ജില്ല ജിയോളജിസ്​റ്റ്​ അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്​ധ സമിതി ഐകകണ്​ഠ്യേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - PV Anver's Dam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.