Posted On
date_range Updated On
date_range പി.വി അൻവർ ഓന്തിനെ പോലെയെന്ന് എ.കെബാലൻ
പാലക്കാട് : പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. അൻവർ ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചുനിൽക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും ബാലൻ പരിഹസിച്ചു. ആദ്യം ഡി.എം.കെയിലേക്കാണ് പോയത്. പിന്നീട് തൃണമൂലിലേക്ക് പോയി. ഇപ്പോൾ ഏതിലേക്കാണ് പോകുന്നത് എന്ന് പറയാൻ പോലും പറ്റില്ല. ഇടതുപക്ഷത്തെ പറ്റിച്ചാൽ ഒരു വ്യക്തിയുടെ രാഷ്ട്രീയ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്ടപ്പെടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം നിലകൊള്ളാൻ കഴിയില്ല. അത്തരമൊരു കൂട്ടായ്മ കേരളത്തിൽ അസാധ്യമാണ്. കമ്മ്യൂണിസ്റ്റ് ബോധമുള്ളവരുടെ മനഃസാക്ഷിയെ എന്നെങ്കിലും അത് വേദനിപ്പിക്കുമെന്നും അൻവറിന്റെ പുതിയ നീക്കങ്ങളെ തള്ളിക്കൊണ്ട് ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.