തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കൊറിയർ സർവിസ് നടത്തിപ്പിനായി പുതിയ ടെൻഡറിന് നടപടി ആരംഭിച്ചു. ആന്ധ്ര കമ്പനിക്ക് നൽകിയ കരാർ അവസാനിപ്പിച്ചതിന് പിന്നാലെ കൂടുതൽ കാര്യക്ഷമതയിൽ കൊറിയർ സേവനം പുനഃസംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
സമയബന്ധിതമായ ഡെലിവറി, മെച്ചപ്പെട്ട സേവന നിലവാരം, കൂടുതൽ സുതാര്യമായ പ്രവർത്തനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ടെൻഡർ തയാറാക്കുക. കൊറിയർ സേവനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിലവിലെ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. നേരത്തെ നൽകിയ കരാർ റദ്ദാക്കിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ അറിയിച്ചു.
2023 ജൂണില്‍ ആരംഭിച്ച കൊറിയര്‍ സംവിധാനം വിജയകരമായതിനെത്തുടര്‍ന്നാണ് പുറംകരാര്‍ നല്‍കിയത്. കെ.എസ്.ആർ.ടി.സി നേരിട്ട് നടത്തിയപ്പോള്‍ 1.5 കോടി രൂപയുടെ ലാഭം നേടിയ പദ്ധതിയിലാണ് 2025 സെപ്റ്റംബറില്‍ ആന്ധ്ര കമ്പനിക്ക് കരാർ നൽകിയത്. വിവിധ ഡിപ്പോകളിലായി 44 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. കൃത്യമായി കൊറിയര്‍ എത്തിക്കാത്തത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കരാർ അവസാനിപ്പിച്ചത്. ടിക്കറ്റ് ഇതരവരുമാനത്തില്‍ കൊറിയർ സർവിസ് പ്രധാന പങ്ക് വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.