കെ.എ.എസ്: ആറുമാസമായിട്ടും നിയമനമില്ല; വിഡിയോയുമായി ഒന്നാം റാങ്ക്​ ജേതാവ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ സ​ർ​വി​സ്​ (കെ.​എ.​എ​സ്) പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ലി​സ്റ്റ്​ നി​ല​വി​ൽ വ​ന്ന്​ ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും നി​യ​മ​നം ന​ട​ന്നി​ല്ല.​ ഫേ​സ്​​ബു​ക്കി​ൽ വീ​ഡി​യോ​യു​മാ​യി കെ.​എ.​എ​സ് സ്​​​ട്രീം ഒ​​ന്നി​​ലെ ഒ​ന്നാം റാ​ങ്ക്​ ജേ​താ​വ്​ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ദേ​വ​നാ​രാ​യ​ണ​ൻ. ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ്​ റാ​ങ്ക്​ ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി. നി​യ​മ​ന​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന അ​മ്മ​യോ​ട്​ മ​റു​പ​ടി പ​റ​യാ​ൻ ത​നി​ക്കാ​വു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ​സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ എ​ഴു​തി​യ ത​ന്‍റെ അ​വ​സ്​​ഥ ഇ​താ​ണെ​ങ്കി​ൽ പി.​എ​സ്.​സി​യെ വി​ശ്വ​സി​ച്ച്​ പ​രീ​ക്ഷ​യെ​ഴു​തി​യ മ​റ്റ്​ ചെ​റു​പ്പ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ദേ​വ​നാ​രാ​യ​ണ​ൻ ചോ​ദി​ക്കു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ലി​സ്റ്റ്​ നി​ല​വി​ൽ വ​ന്ന​ത് 2026 ജ​നു​വ​രി 30നാ​ണ്. 674 പേ​ർ​ മെ​യി​ൻ പ​രീ​ക്ഷ​ക്ക്​ യോ​ഗ്യ​ത നേ​ടി. 60 ഓ​ളം പേ​രാ​ണ്​ മെ​യി​ൻ ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​തി​ൽ​നി​ന്ന്​ വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള 31 ഒ​ഴി​വി​ലേ​ക്ക്​ 31 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഫ​യ​ൽ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ദേ​വ​നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. റാ​ങ്ക്​ ലി​സ്റ്റ്​ നി​ല​വി​ൽ​വ​ന്ന ദി​വ​സം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ ഒ​ന്നാ​യി​രു​ന്നു. ഒ​രു​പാ​ട്​ അ​നു​മോ​ദ​നം ല​ഭി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക്​ പ്ര​ചോ​ദ​ന​മാ​കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ലി​പ്പോ​ൾ നി​യ​മ​ന​ത്തെ​കു​റി​ച്ച്​ ചോ​ദി​ക്കു​ന്ന​വ​രോ​ട്​ ഒ​ന്നും പ​റ​യാ​നാ​വു​ന്നി​ല്ല.

കെ.​എ.​എ​സി​ന്​ പ​ഠി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി ന​ൽ​കാ​നാ​വു​ന്നി​ല്ല. രാ​​ത്രി​യും പ​ക​ലും ക​ഷ്ട​പ്പെ​ട്ട്​ പ​ഠി​ച്ചാ​ണ്​ റാ​ങ്ക് ​ലി​സ്റ്റി​ൽ ഒ​ന്നാ​മ​നാ​യ​ത്. യു​വാ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മു​ഖ്യ​മ​ന്ത്രി​യി​ലും സ​ർ​ക്കാ​റി​ലു​മാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ദേ​വ​നാ​രാ​യ​ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - video by kas first rank holder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.