സംസ്ഥാനത്ത് ഇന്നും പെരുമഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്.

ജില്ലയില്‍ അതിതീവ്രമഴയാണെന്നും ആളുകള്‍ ഉടന്‍ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കാന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

മഴക്കെടുതിയിൽ ഞാ​യ​റാ​ഴ്ച അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​ത്തെ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ആ​റു പേ​രെ കാ​ണാ​നി​ല്ലെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പി​ൽ തോ​ട്ടി​ൻ​ക​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൈ​തേ​രി ഇ​ട​ത്തി​ൽ രാ​രി​ഷ് (45), തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ഴി​ഞ്ഞം, മു​ത​ല​പ്പൊ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ അ​ഞ്ചു​തെ​ങ്ങ്​ സ്വ​ദേ​ശി ഫ്രീ​മോ​ൻ (26), അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി ആ​ന്റ​ണി (60), പാ​ല​ക്കാ​ട്​ പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ്​ ഭാ​നു​പ്രി​യ (40), കു​ള​ത്തി​ൽ വീ​ണ്​ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മ​ല​പ്പു​റം മ​ഞ്ചേ​രി ക​രി​ക്കാ​ട്​ സ്വ​ദേ​ശി ശ്രീ​ഹ​രി (19) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

കൊ​ല്ലം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ആ​റു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ആ​റ​ന്മു​ള​യും അ​പ്പ​ർ കു​ട്ട​നാ​ടും ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടി​ൽ​ത​ന്നെ​യാ​ണ്. മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ 13 പേ​ർ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. മ​ഴ​ക്കെ​ടു​തി​യി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യും സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വ​രെ 323 വീ​ടു​ക​ള്‍ ത​ക​ര്‍ന്നു. 30 വീ​ടു​ക​ള്‍ പൂ​ര്‍ണ​മാ​യും 293 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു. സം​സ്ഥാ​ന​ത്തെ 273 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 7674 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. 3049 പു​രു​ഷ​ന്മാ​രും 3249 സ്ത്രീ​ക​ളും 1406 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്.

പ​ല ക്യാ​മ്പു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന പ​രാ​തി​യും ദു​രി​ത​ബാ​ധി​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​രു​ന്നു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.