മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പൊ​ന്നാ​നി​യി​ല്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ വി​മ​ര്‍ശ​നം. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ല്‍ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പൊ​ന്നാ​നി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഫൈ​സ​ല്‍ ബാ​ഫ​ഖി ത​ങ്ങ​ള്‍ ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തി​യ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​ത്. ഇ​തി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

‘മ​ധ്യ​കേ​ര​ളം പ്ര​ള​യ​ത്തി​ല്‍ സ​ര്‍വ​തും ന​ഷ്ട​പ്പെ​ട്ട് തേ​ങ്ങു​മ്പോ​ഴും ഇ​ങ്ങ് പൊ​ന്നാ​നി​യി​ലെ​ത്തി യു.​ഡി.​എ​ഫ് മു​ത​ലാ​ളി​മാ​രു​ടെ വീ​ടു​ക​ളി​ലെ ആ​വോ​ലി പൊ​രി​ച്ച​തി​ന്റെ ഉ​പ്പും ചി​ക്ക​ന്‍ ചി​ല്ലി​യു​ടെ വേ​വും പ​രി​ശോ​ധി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി’ എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ പ​ങ്കു​വെ​ച്ച ക​മ​ന്റ്. ‘നാ​ട് പ്ര​ള​യ​ത്തി​ല്‍ മു​ങ്ങു​മ്പോ​ള്‍ മൂ​പ്പ​ര് ഇ​ങ്ങ​നെ വി​രു​ന്നു​പോ​വു​ക​യാ​ണോ?' എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ക​മ​ന്റ്.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഡോ. ​പി. സ​രി​ന്‍ അ​ട​ക്ക​മു​ള്ള​വ​രും മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍ശി​ച്ച് രം​ഗ​ത്തെ​ത്തി. ‘ക​ന​ത്ത കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​ക​ള്‍ക്കി​ട​യി​ല്‍ കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പൊ​ന്നാ​നി എം.​എ​ൽ.​എ​യോ​ടൊ​പ്പം ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്റെ അ​പൂ​ര്‍വ ദൃ​ശ്യ​ങ്ങ​ള്‍’ എ​ന്ന് പ​റ​ഞ്ഞ് സ​രി​ന്‍ വി​രു​ന്നി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ചു. നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ന്നാ​നി യാ​ത്ര​യും വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

എല്ലാം നിയന്ത്രണവിധേയം -മന്ത്രി എ.പി. അനിൽകുമാർ

മ​ല​പ്പു​റം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ എ​ല്ലാ​വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കാ​ര്യ​ങ്ങ​ളെ​ല്ലാം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​നി​യാ​ഴ്ച രാ​ത്രി അ​തി​ശ​ക്ത​മാ​യ മ​ഴ എ​വി​ടെ​യു​മു​ണ്ടാ​യി​ട്ടി​ല്ല. പ​റ​യ​ത്ത​ക്ക അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​രു ജി​ല്ല​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​മി​ല്ല. ത​ക​ർ​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചാം തീ​യ​തി വ​രെ മ​ഴ​യു​ണ്ടാ​കു​മെ​ന്ന വി​വ​ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. മ​ൺ​സൂ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.

അ​ല​ർ​ട്ട് വ​രാ​ൻ കാ​ത്തി​രി​ക്കേ​ണ്ടെ​ന്നും ഏ​ത് സാ​ഹ​ച​ര്യം വ​ന്നാ​ലും നേ​രി​ടാ​ൻ സ​ജ്ജ​മാ​ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്ക് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​റ​ന്മു​ള​യി​ൽ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ രാ​വി​ലെ എം.​എ​ൽ.​എ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ത്തു​ന്ന​തി​ൽ അ​ൽ​പം വൈ​കി​ എ​ന്ന പ​രാ​തി​യാ​ണ് വ​ന്ന​ത്. ഭ​ക്ഷ​ണം കൃ​ത്യ​മാ​യ സ​മ​യ​ത്ത് ത​ന്നെ കൊ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ൽ ഒ​രു സ്ഥ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ൽ ഊ​ഹി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് മ​ഴ​യു​ണ്ടാ​യ​ത്. മ​ര​ണം സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കും.

വീ​ട് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും ക​ന്നു​കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും പ​ര​മാ​വ​ധി ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി വിരുന്നിലെന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.