ഇത് വേറെ ലെവൽ; സാദിഖലി തങ്ങളുടെ ചിത്രം പങ്കുവെച്ച് പി.വി അബ്ദുൽ വഹാബ്

മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അപൂർവ ചിത്രം പങ്കുവെച്ച് പി.വി അബ്ദുൽ വഹാബ് എം.പി. തൊപ്പിയില്ലാതെ വെള്ളയിൽനിന്ന് മാറി ഇളംനീല ഷർട്ടും നീല പാന്റും ധരിച്ച തങ്ങൾക്കൊപ്പം വെള്ള വേഷത്തിൽ വഹാബുമുണ്ട്. മണിപ്പൂരിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിൽക്കുന്നതാണ് ചിത്രമെന്നാണ് സൂചന.

Full View

പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണുള്ളത്. ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പി.വി അബ്ദുൽ വഹാബ് എം.പി ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - PV Abdul Wahab shared picture with Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.