പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്​റ്റേജ് തകർന്ന സംഭവം: കരാറുകാരൻ കീഴടങ്ങി

പരവൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്​റ്റേജ് തകർന്ന സംഭവത്തിൽ കരാറുകാരൻ പരവൂർ കുറുമണ്ടൽ സ്വദേശി ബാബു ഉണ്ണിത്താൻ പൊലീസിൽ കീഴടങ്ങി. ഇയാളിൽനിന്ന്​ വിശദമായ മൊഴി രേഖപ്പെടുത്തി. ജനുവരി 28നാണ് അറുപതടി വീതിയിലുള്ള ഇരട്ട സ്​റ്റേജ് നിർമാണത്തിലിരിക്കെ തകർന്നുവീണ് 11 തൊഴിലാളികൾക്ക് പരിക്കേറ്റത്. സംഭവത്തിൽ പൊതുമരാമത്ത് ^റവന്യൂ അധികൃതരുടെ അന്വേഷണം നടക്കുകയാണ്. നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പരവൂർ നഗരസഭ പൊലീസിന് റിപ്പോർട്ട് നൽകി. 

സ്​റ്റേജിന്‍റെ മേൽക്കൂരയുടെ കോൺക്രീറ്റ് നടക്കവെ തട്ടിന്‍റെ മുട്ടുകൾ തകർന്നാണ് അപകടമുണ്ടായത്. മതിയായ മുൻകരുതലുകളില്ലാതെ നിർമാണം നടത്തിയതി​​​െൻറ പേരിൽ സിറ്റി പൊലീസ്​ കമീഷണറുടെ നിർദേശപ്രകാരം ബാബു ഉണ്ണിത്താനെതിരെ പൊലീസ്​ കേസെടുത്തിരുന്നു. അറസ്​റ്റ്​ ചെയ്തശേഷം ഇയാളെ ജാമ്യത്തിൽവിട്ടു.

Tags:    
News Summary - Puttingal Temple Accident; Contractor Surrendered -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.