വാ​ല​ന്റൈ​ൻ​സ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപക്ക്​ പഞ്ചസാര

കൊ​ച്ചി: വാ​ല​ന്റൈ​ൻ​സ് ദി​നം ആ​യ ഫെ​ബ്രു​വ​രി 14ന് ​സ​പ്ലൈ​കോ​യി​ല്‍നി​ന്നും 1000 രൂ​പ​ക്ക്​ മു​ക​ളി​ല്‍ സ​ബ്‌​സി​ഡി​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് 14 രൂ​പ​ക്ക്​ ഒ​രു​കി​ലോ പ​ഞ്ച​സാ​ര വാ​ങ്ങാം. നി​ല​വി​ല്‍ 43.50 രൂ​പ​യാ​ണ് വി​പ​ണി​വി​ല. 500 രൂ​പ​ക്ക്​ മു​ക​ളി​ല്‍ സ​ബ്‌​സി​ഡി​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് 14 രൂ​പ​ക്ക്​ അ​ര​ക്കി​ലോ പ​ഞ്ച​സാ​ര​യാ​ണ് ല​ഭി​ക്കു​ക. ഓ​ഫ​ര്‍ ഫെ​ബ്രു​വ​രി 28 വ​രെ​യു​ണ്ട്.

സപ്ലൈകോക്ക് 253.06 കോടി

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ പ​ദ്ധ​തി പ്ര​കാ​രം സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ ഔ​ട്ട് ടേ​ൺ റേ​ഷ്യോ (ഒ.​ടി.​ആ​ർ) 68 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 64.5 ശ​ത​മാ​നം ആ​യി കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​തി​നാ​ൽ സ​പ്ലൈ​കോ​ക്ക് ഉ​ണ്ടാ​യ മ്പാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യ 253.06 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 

Tags:    
News Summary - Sugar for Rs 14 at Supplyco on Valentine's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.