എൻ.എൻ.ജി ടെർമിനൽ കേസ്​ ഹരിത ടൈബ്യൂണലിൽ 11ന്​

ചെന്നൈ: പുതുവൈപ്പ്​ എൽ.എൻ.ജി ടെർമിനലിനെതിരെ ഹരിത ട്രൈബ്യൂണലി​​​െൻറ ചെന്നൈയിലെ ദക്ഷിണേന്ത്യൻ ബെഞ്ചിൽ വന്ന ഹരജികൾ ഇൗ മാസം പതിനൊന്നിലേക്ക്​ മാറ്റി. ബെഞ്ചിലെ വിദഗ്ധ സമിതി അംഗം അവധിയിലായതിനെത്തുടർന്നാണ്​ ജസ്​റ്റിസ്​ ശശിധരൻ നമ്പ്യാർ​ കേസ്​ മാറ്റിയത്​​. പുതുവൈപ്പ്​ സ്വദേശിയായ ​കെ.യു ​ജോസഫും മറ്റു രണ്ടുപേരും നൽകിയ മൂന്ന്​ ഹരജികളാണ്​ ട്രൈബ്യൂണലിലുള്ളത്​. പരിസ്​ഥിതിക-പരിസര മലീനീകരണവും  തീര ശോഷണവും സംഭവിക്കുന്നതിനാൽ ജനനിബിഡ തീര മേഖലയിലെ എൽ.എൻ.ജി ടെർമിനൽ നിർമ്മാണം തടയണമെന്നാണ്​ പരാതിക്കാരുടെ ആവശ്യം.

Tags:    
News Summary - puthuvypeen lng terminal green tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.