സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാറിന് മുന്നോട്ടു പോകാനാകില്ല -ഉമ്മന്‍ ചാണ്ടി

വൈപ്പിന്‍: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാൻറി​നെതിരെ പ്രതിഷേധിക്കുന്ന പ്രദേശവാസികളെ തല്ലിച്ചതച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരുസര്‍ക്കാറിനും കഴിയില്ലെന്ന്​ ഞായറാഴ്ച വൈകീട്ട്​ പുതുവൈപ്പില്‍ സന്ദര്‍ശനം നടത്തിയശേഷം അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരുതീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനത്തില്‍ പ്രതീക്ഷയുള്ളതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈകീട്ട്​ ആറരയോടെ സ്ഥലം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി അര മണിക്കൂറോളം പ്രദേശവാസികളോട്​ സംവദിച്ചു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, മുന്‍ എം.പി കെ.പി. ധനപാലന്‍, ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - puthuvypeen ioc plant strike oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.