Posted On
date_range Updated On
date_range പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് ചാണ്ടി ഉമ്മൻ, സമയം നീട്ടിക്കൊടുക്കണമെന്ന്...
പുതുപ്പള്ളി: മണിക്കൂറുകളോളം നിന്ന് വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, സമയം നീട്ടി നൽകണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലായിടത്തും രാവിലെ മുതൽ വലിയ ക്യൂവാണ്. മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ കാരണം എല്ലായിടത്തും പോകാൻ കഴിഞ്ഞില്ല. ചില ബൂത്തുകളിലാണ് ഇഴഞ്ഞ് പോകുന്നത്. ഇതിെൻറ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. 31 ബൂത്തുകളിൽ ഇത്തരം പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പോളിംങ് സമയം ആറുമണിയോടെ കഴിഞ്ഞു. എന്നാൽ, ഇപ്പോഴും ബൂത്തുകളിൽ നീണ്ട നിരയാണ്. വോട്ട് ചെയ്യാതെ മടങ്ങിപോയവരെ തിരിച്ചെത്തിക്കാൻ നടപടിയുണ്ടാകണമെന്നാണ് ചാണ്ടി ഉമ്മൻ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.