തൃശൂർ: പുത്തൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ രണ്ടുപേർക്ക് മൂന്നുവർഷം കഠിന തടവ്. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഓമന ജോൺ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
സ്ഥിരനിക്ഷേപകർക്ക് ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ പണം തട്ടിയ കേസിലാണ് നടപടി. സമ്മാനം നൽകുന്നതിന്റെ ഭാഗമായി വൗച്ചറുകളിൽ തിരിമറി നടത്തി 88,000 രൂപ അപഹരിച്ചതായാണ് കേസ്. 2002 -03 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പുരുഷോത്തമനും ഓമന ജോണും 3.30 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.