Representational Image

പെട്രോളിന് പകരം ഡീസൽ അടിച്ചെന്ന് ആരോപിച്ച് പമ്പ് ജീവനക്കാരന് മർദനം

ആലുവ: പെട്രോളിന് പകരം ഡീസൽ അടിച്ചെന്ന് ആരോപിച്ച് പമ്പ് ജീവനക്കാരന് മർദനം. ആലുവ ചാലയ്ക്കലെ പമ്പ് ജീവനക്കാരൻ റിയാസിനാണ് മർദനമേറ്റത്. റിയാസിന്‍റെ പരാതിയിൽ രണ്ടു പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മർദിച്ചവരുടെ ബന്ധുവായ സ്ത്രീയുടെ വാഹനത്തിലാണ് ഡീസൽ നിറച്ചത്. ഇതേതുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

പമ്പിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Pump worker beaten up for allegedly using diesel instead of petrol in aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.