കിഫ്ബിയിൽ പക്ഷപാതം; മൂന്ന് ജില്ലകളിൽ ‘വിഹിതപ്പെരുപ്പം’; അംഗീകരിച്ച തുകയുടെ 68 ശതമാനം മൂന്ന് വകുപ്പുകളിൽ

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ പ്രാദേശികവും ജില്ലാടിസ്ഥാനത്തിലുള്ളതുമായ വിതരണത്തിൽ മൂന്ന് ജില്ലകൾക്ക് മുൻഗണന നൽകുംവിധം ഗുരുതര പക്ഷപാതിത്വം കാട്ടിയെന്നാണ് വിമർശനം. ധവളപത്രത്തിലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് ഈ കണ്ടെത്തൽ.

ആകെ അനുവദിച്ച തുകയുടെ 19 ശതമാനവും കണ്ണൂർ ജില്ലക്കാണ് ലഭിച്ചത്. തിരുവനന്തപുരം (17 ശതമാനം), എറണാകുളം (11.4 ശതമാനം) എന്നിവയാണ് പദ്ധതിക്കാര്യത്തിൽ മുന്നിലുള്ള മറ്റ് രണ്ട് ജില്ലകൾ. ഫലത്തിൽ കിഫ്ബി ആകെ അംഗീകരിച്ച തുകയുടെയും വിതരണം ചെയ്ത ഫണ്ടിന്റെയും പകുതിയോളം (48.5 ശതമാനം) മൂന്ന് ജില്ലകളിൽ ഒതുങ്ങി.

ഈ വിതരണ രീതി മാനവവികസന സൂചികകളെയോ പ്രാദേശിക വികസന വിടവുകളെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് ധവളപത്രത്തിലെ നിരീക്ഷണം. വിതരണ രീതി പരിശോധിക്കുമ്പോൾ പദ്ധതികളുടെ തെരഞ്ഞെടുപ്പ് അടിസ്ഥാനസൗകര്യ വിടവുകളെക്കുറിച്ച വ്യവസ്ഥാപിത വിലയിരുത്തലുകളെക്കാൾ രാഷ്ട്രീയവും ഭരണപരവുമായ താൽപര്യത്തെയാണ് പിന്തുടർന്നതെന്ന് ധവളപത്രം വിമർശിക്കുന്നു.

ജില്ലതല പക്ഷപാതത്തിന് പുറമെ പദ്ധതികളുടെ മുൻഗണനാക്രമത്തിലും അസന്തുലിതാവസ്ഥയുണ്ട്. കിഫ്ബി അംഗീകരിച്ച മൊത്തം തുകയുടെ 68 ശതമാനവും മൂന്ന് സർക്കാർ വകുപ്പുകളിലാണ് കേന്ദ്രീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് -34 ശതമാനം, വ്യവസായ വകുപ്പ് -25 ശതമാനം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് -ഒമ്പത് ശതമാനം എന്നിങ്ങനെയാണിവ.

ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് വിതരണം ഇങ്ങനെ

ജില്ല, അനുവദിച്ച തുക (കോടിയിൽ), വിഹിതം (ശതമാനത്തിൽ)

കണ്ണൂർ 16599.51 19.01

തിരുവനന്തപുരം 14791.29 17.0

എറണാകുളം 9935.76 11.4

പാലക്കാട് 7609.82 8.8

ആലപ്പുഴ 5996.71 6.90

മലപ്പുറം 6029.44 6.94

തൃശൂർ 4785.18 5.5

കൊല്ലം 4653.61 5.4

കോഴിക്കോട് 4513.08 5.2

കോട്ടയം 3811.36 4.4

കാസർകോട് 2378.55 2.7

പത്തനംതിട്ട 2266.60 2.6

ഇടുക്കി 2113.01 2.4

വയനാട് 1353.51 1.6

ആകെ 86837.72 100

Tags:    
News Summary - Bias in KIIFB; 68 percent of the approved amount in three categories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.