പത്തനംതിട്ട: വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. സീറ്റ് ബെൽറ്റ് ഇടാനും അനുമതി ഉണ്ടത്രേ എന്ന ക്യാപ്ഷനോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിക്കേഷൻ അനുവദിക്കുമെന്ന എം.വി.ഡിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സർക്കാറിന്റെ അഭിപ്രായം കൂടി അറിഞ്ഞാലാകും വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. സീറ്റ് കവര്‍, ഫ്ലോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജി.പി.എസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് തുടങ്ങി സണ്‍ ഫിലീംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകാൻ സാധ്യത.
ഫേസ്ബുക്ക് പോസ്റ്റ്
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… !
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു...
സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. പുറത്തുവിട്ട മോഡിഫിക്കേഷൻ അനുവദിക്കുന്ന റിപ്പോർട്ടിനെതിരെ ഏറെ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ വരുന്നത്. അതേസമയം, പഞ്ചറായ ടയർ മാറ്റാനും സൈക്കിൾ ടയറിൽ മുത്തിടാനും അനുമതി തരണം എന്ന രീതിയിൽ പരിഹാസ രൂപേണയും കമന്റുകളും നിറയുന്നുണ്ട്.
സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് തുടങ്ങി സൺ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകുന്നത്. ഇതിൽ മിക്ക മോഡിഫിക്കേഷൻസും പുതിയ കാറുകളുടെ ഫീച്ചറായി നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇഷ്ട്ടനുസരണം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്റ്റിക്കറ്റ് പതിപ്പിക്കാനും കൂടുതൽ ലാമ്പുകൾ ഘടിപ്പിക്കാനും മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച മോഡിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നതെന്ന് കുറ്റപ്പെടുത്തി. അതേസമയം, വാഹനങ്ങളുടെ നിറം മാറ്റാൻ നിശ്ചിത ഫീസ് അടച്ച് പ്രത്യേക അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിറം മാറ്റുന്നത് ആർ.സിയിലും മാറ്റം വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.