തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം.
സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ശനിയാഴ്ച മുതലാണ് വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എൻ.ഐ.സി അറിയിച്ചിട്ടുണ്ട്.
സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.