തിരുവനന്തപുരം: നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കണ്ടത്തൊനും കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും പൊതുമരാമത്ത് ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തമാക്കുന്നു. ഇതിനായി മൂന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരെ കൂടി ഉള്‍പ്പെടുത്തി വിജിലന്‍സ് സംഘം വിപുലീകരിച്ചു. നിലവില്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരു എക്സിക്യൂട്ടിവ് എന്‍ജിനീയറും രണ്ട് അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുമാണുള്ളത്. മൂന്നുപേര്‍ കൂടി വരുന്നതോടെ അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്താനാകും.
റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച പരിശോധനയാണ് പ്രധാനമായും നടത്തുക. കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ പാകപ്പിഴകളും ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തിരിമറികളും പരിശോധിക്കും.
പൊതുജനങ്ങള്‍ കൈമാറുന്ന പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന്‍െറ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി കൈക്കൊള്ളും. ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോക്ക് (വി.എ.സി.ബി) കൈമാറും. അവര്‍ക്ക് അന്വേഷണത്തിന് സാങ്കേതികസഹായം ലഭ്യമാക്കാനും സംശയനിവാരണത്തിനും ആഭ്യന്തരവിജിലന്‍സിന്‍െറ സേവനം ലഭ്യമാക്കും.
വിവിധ ജില്ലകളിലെ നൂറോളം പാലങ്ങള്‍ ബലക്ഷയം നേരിടുകയാണെന്ന് നേരത്തെ വിദഗ്ധ സമിതി കണ്ടത്തെിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മുന്‍കാലങ്ങളില്‍ നടന്ന അഴിമതിയാണ് പാലങ്ങളുടെ ദുരവസ്ഥക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
അഴിമതിക്കെതിരെ കര്‍ശനനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴും മാസപ്പടി പറ്റുന്നതായാണ് വിവരം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ളെന്നും മന്ത്രി ജി.സുധാകരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.