'പി.ടി. തോമസ് ഇടുക്കിയുടെ അഭിമാനം, പുതുതലമുറക്ക് മാതൃക'; വീട്ടിലെത്തി ആദരമർപ്പിച്ച് ബിഷപ്പ് മാർ നെല്ലിക്കുന്നേൽ

ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് ഇടുക്കിയുടെ അഭിമാനമെന്ന് ഇടുക്കി ബിഷപ്പ് മാർ നെല്ലിക്കുന്നേൽ. ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തി ആദരമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി തോമസിനെ സ്നേഹിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങൾ കാഴ്ചവെച്ച് ആകസ്മികമായാണ് പി.ടി തോമസ് വിട പറഞ്ഞത്.

അദ്ദേഹത്തിന്‍റെ പൊതുപ്രവർത്തനം പുതുതലമുറക്ക് മാതൃകയും അഭിമാനവുമായി നിലകൊള്ളുമെന്നും ബിഷപ്പ് മാർ നെല്ലിക്കുന്നേൽ പറഞ്ഞു.

സി.എസ്.ഐ ബിഷപ്പ് വി.എസ് ഫ്രാൻസിസും വീട്ടിലെത്തി ആദരമർപ്പിച്ചു.

വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിർത്തിയിൽ ജില്ല കലക്ടറും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജന്മനാട്ടിൽ നിരവധി പേരാണ് പ്രിയ നേതാവിന് വിട നൽകാനെത്തിയത്.

Tags:    
News Summary - PT Thomas: Bishop Mar Nellikunnel came home and paid his respects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.