കോഴിക്കോട് കൗൺസിലിങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ റിമാന്‍ഡിൽ

കോഴിക്കോട്: മാനസിക സമ്മർദത്തെ തുടർന്ന് കൗൺസലിങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച ഡോക്ടർ റിമാന്‍ഡിൽ. തൊണ്ടയാട് സ്വദേശിയും സൈക്യാട്രിക് കൗൺസലറുമായ ഡോ.യഹിയ ഖാനെയാണ് ജയിലിലടച്ചത്. തൃശൂർ സ്വദേശിനിയായ 18 കാരിയാണ് പീഡനത്തിരയായത്.

കോഴിക്കോട് പാലാഴിയിൽ സ്ഥിതി ചെയ്യുന്ന കൗൺസലിങ് സെന്‍ററിലേക്ക് അമ്മയോടൊപ്പം പോയതായിരുന്നു പെൺകുട്ടി. തുടർന്ന് ചികിത്സയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി തന്ത്രപൂർവ്വം പെൺകുട്ടിയെ മാത്രം കാറിൽ കയറ്റി വിധിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കടുത്ത മാനസിസംഘർഷത്തിലായ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയും യഹിയ്യ ഖാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ സമാന പരാതികൾ ലഭിച്ചുവെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Psychiatric counselor who sexually assaulted a girl who came for counseling in Kozhikode has been remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.