തിരുവനന്തപുരം: പൊലീസ് എസ്.ഐ നിയമനത്തിനുള്ള കായികക്ഷമത പരീക്ഷ ചുരുക്കപ്പട്ടിക പി.എസ്.സി പിൻവലിച്ചു. കായിക ക്ഷമത പരീക്ഷയിൽ പങ്കെടുക്കാത്തവരും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടിക പിൻവലിച്ചത്. തിരുത്തലുകൾ വരുത്തിയശേഷം ചുരുക്കപ്പട്ടിക ഇന്ന് പുനഃപ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
സബ് ഇൻസ്പെക്ടർ (ഓപൺ/മിനിസ്റ്റീരിയൽ/കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപൺ/കോൺസ്റ്റാബുലറി) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണ് കായിക ക്ഷമത പരീക്ഷ നടത്തിയത്.
ഇതിൽ വിജയിച്ചവർക്ക് അഭിമുഖത്തിനായി ചുരുക്കപ്പട്ടിക തയാറാക്കി വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്ന വേളയിലാണ് കായിക പരീക്ഷക്ക് ഹാജരാകാത്തവരുടെ പേരുകൾ കൂടി ചുരുക്കപ്പട്ടികയിൽ കടന്നുകൂടിയത്. ഇതിനെതിരെ ഉദ്യോഗാർഥികൾ പരാതി അറിയിച്ചതോടെ, തെറ്റ് മനസ്സിലാക്കി ലിസ്റ്റ് പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ പരീക്ഷ വിഭാഗം ജീവനക്കാരോട് വിശദീകരണം തേടാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.