എല്ലാത്തിനുമുണ്ട്​ മറുപടി; വിവാദങ്ങളിൽ വിശദീകരണവുമായി പി.എസ്​.സി

തി​രു​വ​ന​ന്ത​പു​രം: സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യു​മാ​യി പി.​എ​സ്.​സി. 15 ത​സ്തി​ക​ക​ളി​ലേ​ക്ക്​ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളും നി​യ​മ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ അ​ക്ക​മി​ട്ട് പി.​എ​സ്.​സി വി​ശ​ദീ​ക​രി​ക്കു​ന്നു. ഉ​ന്ന​യി​ച്ച പ​ല പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച്​ പ​രാ​തി​ക്കാ​രെ ബോ​ധ്യ​​പ്പെ​ടു​ത്തി​യ​താ​ണ്. കോ​ട​തി തീ​ർ​പ്പാ​ക്കി​യ​വ പോ​ലും വീ​ണ്ടും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ആ​സൂ​ത്ര​ണ​ബോ​ർ​ഡ്​ പ​രീ​ക്ഷ ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്​. മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​നം അ​ട​ക്കം പ​രി​ശോ​ധ​ന​ക്ക്​ അ​നു​വ​ദി​ച്ചു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​മാ​റി- പി.​എ​സ്.​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​സൂ​ത്ര​ണ​ബോ​ർ​ഡ്​ ചീ​ഫ്​ (സോ​ഷ്യ​ൽ സ​ർ​വി​സ​സ്), ഫി​ഷ​റീ​സ്​ എ​ക്​​സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ, അ​സി​സ്റ്റ​ന്‍റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ, ഡി​വൈ.​എ​സ്.​പി (സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്), ഡ​യ​റ്റ്​ ല​ക്​​ച​റ​ർ, കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​സി. പ്ര​ഫ​സ​ർ(​ഹോ​ട്ട​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ), ക​യ​ർ​ഫെ​ഡ്​ പ​ഴ്​​സ​ന​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് മാ​റി​ന​ൽ​കി​യ​ത്, കെ.​എ.​എ​സ്, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ൽ അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ്​ ര​ണ്ട്, ക​യ​ർ​ഫെ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ, ഖാ​ദി ബോ​ർ​ഡ്​ വി​ല്ലേ​ജ്​ ഓ​യി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ, കേ​ര​ഫെ​ഡ്​ അ​സി​സ്റ്റ​ന്‍റ്​/ കാ​ഷ്യ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഉ​ത്ത​ര​ങ്ങ​ളി​ലെ ‘ബി’ ​ചാ​യ്​​വും സി​ല​ബ​സ്​ മാ​റ്റ​വും​

ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പ്​ റി​സ​ർ​ച്ച്​ ഓ​ഫി​സ​ർ ത​സ്തി​ക​യു​ടെ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര സൂ​ചി​ക​യി​ൽ 54 ബി ​ഓ​പ്​​ഷ​ൻ വ​ന്ന​ത്​ സ്വാ​ഭാ​വി​കം. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​ത്​ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​വി​ദ​ഗ്​​ധ​ൻ അ​ല്ല. സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​ ചോ​ദ്യ​ക​ർ​ത്താ​ക്ക​ളാ​ണ്.

ഉ​ത്ത​ര സൂ​ചി​ക​ക​ളി​ൽ ക്ര​മ​ര​ഹി​ത​മാ​യി ഓ​പ്​​ഷ​നു​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ്​ അ​വ​ർ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശം. വി​ഷ​യ വി​ദ​ഗ്​​ധ​ർ പ​ര​സ്പ​രം അ​റി​യാ​തെ ചെ​യ്യു​ന്ന പ്ര​ക്രി​യ ആ​യ​തി​നാ​ൽ ചി​ല ഓ​പ്​​ഷ​നു​ക​ൾ ആ​വ​ർ​ത്തി​ച്ചു​വ​രാം. റി​സ​ർ​ച്ച്​ ഓ​ഫി​സ​ർ ത​സ്തി​ക​യി​ലേ​ക്ക്​ നി​ഷ്ക​ർ​ഷി​ച്ച യോ​ഗ്യ​ത​ക​ളി​ൽ ആ​ദ്യം ​കൊ​മേ​ഴ്​​സ്​ പി.​ജി. ഉ​ൾ​​പ്പെ​ട്ടി​രു​ന്നി​ല്ല. പി​ന്നീ​ട്​ അ​തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ്​ സി​ല​ബ​സ്​ മാ​റ്റി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ പ​രാ​തി ‘ഒ​രു ത​സ്തി​ക​യു​ടെ യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത്​ വി​ഷ​യ​ത്തി​ലും ചോ​ദ്യം ചോ​ദി​ക്കു​മെ​ന്ന’​ പി.​എ​സ്.​സി​യു​ടെ ഓ​രോ സി​ല​ബ​സി​ലെ​യും കു​റി​പ്പ്​​ ചൂ​ണ്ടി​ക്കാ​ട്ടി ത​ള്ളി​യ​താ​ണ്.

ന​ശി​പ്പി​ച്ച​ത്​ ആ​ക്ഷേ​പ​ങ്ങ​ൾ ഇ​ല്ലാ​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ

റാ​ങ്ക്​​ലി​സ്റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്​ ആ​റു​മാ​സ​ത്തി​ന​കം മ​റ്റ്​ കേ​സു​ക​ളോ ആ​ക്ഷേ​പ​ങ്ങ​ളോ വ​രാ​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സൂ​ക്ഷി​ച്ചു​വെ​ക്കാ​റി​ല്ല. വെ​ബ്​​സൈ​റ്റി​ൽ അ​റി​യി​പ്പും പ​ത്ര​ക്കു​റി​പ്പും ന​ൽ​കി​യ ശേ​ഷം​ ന​ശി​പ്പി​ക്കും. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31 വ​ര​യു​ള്ള ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ന​ശി​പ്പി​ച്ച​തും ഇ​ത്ത​ര​ത്തി​ൽ അ​റി​യി​പ്പു ന​ൽ​കി​യാ​ണ്. 

Tags:    
News Summary - എല്ലാത്തിനുമുണ്ട്​ മറുപടി; വിവാദങ്ങളിൽ വിശദീകരണവുമായി പി.എസ്​.സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.