ഹെലികോപ്​റ്റർ വിവരങ്ങളെല്ലാം രഹസ്യം; വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കാ​നാ​വില്ലെ​ന്ന്​ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ മ​റു​പ​ടി. സം​സ്ഥാ​ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു മ​റു​പ​ടി.

ഹെ​ലി​കോ​പ്റ്റ​റി​ന്റെ ഉ​പ​യോ​ഗം, വാ​ട​ക ക​രാ​ർ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ര​ഹ​സ്യാ​ത്മ​ക വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും, ഈ ​വി​ഭാ​ഗം വി​വ​രാ​വ​കാ​ശ നി​യ​മ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് അ​വ​കാ​ശ​വാ​ദം.

ഹെ​ലി​കോ​പ്റ്റ​ർ എ​ന്നാ​ണ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്, പ്ര​തി​മാ​സ വാ​ട​ക എ​ത്ര​യാ​ണ്, ക​രാ​ർ ആ​രം​ഭി​ച്ച​ത് മു​ത​ൽ ജൂ​ലാ​യ് 31 വ​രെ എ​ത്ര രൂ​പ വാ​ട​ക​യാ​യി ന​ൽ​കി, ഏ​ത് ക​മ്പ​നി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ന​ൽ​കി​യ​ത്, നി​ല​വി​ലെ ക​രാ​ർ എ​ന്നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്, ക​രാ​റി​ന്റെ പ​ക​ർ​പ്പ് ന​ൽ​കു​മോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് അ​പേ​ക്ഷ​ൻ ആ​രാ​ഞ്ഞ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​ക​ൾ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ തേ​ടി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല അ​പേ​ക്ഷ ന​ൽ​കി​യ​ത്.

Tags:    
News Summary - ഹെലികോപ്​റ്റർ വിവരങ്ങളെല്ലാം രഹസ്യം; വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കാ​നാ​വില്ലെ​ന്ന്​ മ​റു​പ​ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.